
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അവതരിപ്പിച്ച് മാതൃകയായി വളയന്‍ചിറങ്ങര ഗവ.എല്‍പി സ്‌കൂള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേപോലെ സൗകര്യപ്രദമായ ത്രീഫോര്‍ത്തും ഷര്‍ട്ടുമാണ് യൂണിഫോമായി സ്വീകരിച്ചിരിക്കുന്നത്. ഇതിനായി മുന്‍കൈയെടുത്തത് സ്‌കുളിലെ അധ്യാപകരും,വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമാണെന്ന കാര്യത്തില്‍ അഭിമാനിക്കാം.പെണ്‍കുട്ടികള്‍ ഇത്രയും കാലം അണിഞ്ഞ പാവാടയും ഷര്‍ട്ടും സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നതിന് വിമുഖത കാണിക്കുന്നുവെന്ന് ഹെഡ്മിസ്ട്രസ് മനസ്സിലാക്കിയതോടെയാണ് ഇത്തരത്തില്‍ യൂണിഫോമില്‍ തുല്യത കൊണ്ടുവരാന്‍ തീരുമാനമായത്. അങ്ങനെയാണ് 2019 ഒന്നു മുതല്‍ 4 വരെയുള്ള ക്ലാസ്സുകളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ത്രീഫോര്‍ത്തും ഷര്‍ട്ടുമാക്കി മാറ്റിയത്.