കോഴിക്കോട്: മധ്യവയസ്ക്കനായ അജ്ഞാതനെ കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. മിനി ബൈപ്പാസിൽ സരോവരം ബയോപാർക്കിനുസമീപം കാനാലിൽ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടത്. ബീച്ച് ഫയർഫോഴ്സിൽ നിന്നെത്തിയ യൂണിറ്റാണ് മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയത്. നടക്കാവ് പൊലീസ് സ്ഥലത്തെത്തി. കനാലിെൻറ കൈവരിയിലിരിക്കവെ പിന്നോട്ട് മറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
Related Articles
Check Also
Close-
കാട്ടുപന്നിയുടെ ഇറച്ചിയും നാടൻ തോക്കും പിടികൂടി
May 27, 2022