
കോഴിക്കോട് : കേരളാ സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “വിജയ് ദിവസ്” അനുസ്മരണ യോഗം നടത്തി 1971 ഡിസംബർ 3മുതൽ 16 വരെ നടന്ന യുദ്ധം ഒരു സാധാരണ യുദ്ധമായിരുന്നില്ല. യുദ്ധത്തിൽ പാക്കിസ്ഥാൻ പൂര്‍ണമായും പരാജയം ഏറ്റു വാങ്ങി എന്ന് മാത്രമല്ല ആ രാജ്യത്തിനെ രണ്ടായി മുറിച്ചുമാറ്റി അതോടൊപ്പോം ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിക്കും ഈ യുദ്ധം കാരണമായി .ഈ യുദ്ധത്തിൽ 93000 പാകിസ്ഥാൻ സൈനികർ ഇന്ത്യൻ സൈന്യത്തിന് മുമ്പാകെ ആയുധം വെച്ചു കീഴടങ്ങി ഈ യുദ്ധത്തിൽ വീരമൃത്യ വരിച്ച ധീര സൈനികരുടെ സ്മരണാർഥം മാനഞ്ചിറ യുദ്ധ സമാരക കാവടത്തിൽ “വിജയ് ദിവസ് “ അനുസ്മരണ യോഗം നടത്തി കേരളാ സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി അജിത്കുമാർ ഇളയിടത്ത് സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡണ്ട് പി ജയരാജൻ അദ്യക്ഷം വഹിച്ചു. തുടർന്ന് നടന്ന “ദീപാഞ്ജലി ” ദീപസ്മാർപ്പണം സംസ്ഥാന പ്രസിഡന്റ് കേണൽ ജയദേവൻ മലബാർ സൈനിക അക്കാടമി ചീഫ് കോർഡിനേറ്റർ ഉമേഷിന് ആദ്യദീപം കൈമാറി ഉത്ഘാടനം ചെയ്തു മാധവൻ നായർ ഇ മുഖ്യ പ്രഭാഷണം നടത്തി മോഹനൻ പട്ടോന, പ്രകാശൻ മോഹനൻ N സുഭാഷ് സിഎം,ANO അരുൺ, ഊർമിള രാജഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു ജില്ലാ ട്രഷ്റർ പി സദാനന്ദൻ നന്ദി പ്രകടനം നടത്തി. ദേശീയഗാനത്തോടെ പരിപാടികൾ സമാപിച്ചു.




