KERALAPolitics

മന്ത്രി സജി ചെറിയാന്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ ഊരിത്തെറിച്ചു, ദുരൂഹത ആരോപിച്ച് മന്ത്രി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ വാഹനം അപകടത്തില്‍പ്പെട്ടു. വാമനപുരത്ത് വച്ച് വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിക്കും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കില്ല. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം ഡി കെ മുരളി എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

more news : ‘കർമ്മയോദ്ധ’യുടെ തിരക്കഥ അപഹരിച്ചതെന്ന് കോടതി, മേജർ രവിക്ക് തിരിച്ചടി, 30 ലക്ഷം നഷ്ടപരിഹാരം നൽകണം

അപകടത്തില്‍ ദുരൂഹത സംശയിക്കുന്നതായി മന്ത്രി പറഞ്ഞു. ‘ടയര്‍ ഊരി പോയിട്ടും അതിന്റെ ബോള്‍ട്ടുകളെല്ലാം അതില്‍ തന്നെ ഉണ്ടായിരുന്നു. ക്രിസ്റ്റ ഇന്നോവ ഇത്രയും വിലയുള്ള വാഹനമാണല്ലോ. സാധാരണഗതിയില്‍ അതിന്റെ ടയര്‍ അഴിഞ്ഞു പോയി എന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. മൂന്ന് ദിവങ്ങള്‍ക്ക് മുന്‍പ് സര്‍വീസ് ചെയ്ത വാഹനമാണ്. അതിന് ശേഷം 500 കിലോമീറ്റര്‍ മാത്രമാണ് ഓടിയത്. അതിനാല്‍ ടയര്‍ ഊരി തെറിക്കാനുള്ള സാഹചര്യം നിലവിലില്ല. വലിയ അപകടത്തില്‍ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.’ സജി ചെറിയാന്‍ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close