KERALA
കാണാതായ ഗണ്‍മാനെ കൈമുറിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: യു എ ഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ കൈ മുറിച്ച നിലയില്‍ വീടിന് സമീപത്ത് കണ്ടെത്തി.
റോഡരികില്‍ ഒരാള്‍ മറിഞ്ഞുവീണത് കണ്ടതായി ബൈക്ക് യാത്രക്കാരന് പറഞ്ഞതനുസരിച്ചാണ് നാട്ടുകാരും പോലീസും സംഭവസ്ഥലത്തെത്തിയത്. സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജയഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെവൈകീട്ട് കുടുംബ വീട്ടിലുണ്ടായിരുന്ന ജയഘോഷിനെ കാണാതാവുകയായിരുന്നു. പോലീസ് ഇന്നലെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.




