കോഴിക്കോട്: പാവമണി റോഡ് ബീവറേജിന് സമീപത്തു നിന്നും വഴിയാത്രക്കരൻ്റെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച പ്രതികളെ കസബ പോലീസ് അറസ്റ്റു ചെയതു മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബ് ( 37 ), താഴെ ചേളാരി സ്വദേശി ബാബുരാജ് എന്ന ബംഗാളി ബാബു ( 37 ) എന്നിവരാണ് അറസ്റ്റിലായത് 30000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.ഈ മാസം 27 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം . പുതിയറയിലെ സിനിമാ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന പരാതിക്കാരനെ പ്രതികൾ രണ്ടു പേരും ചേർന്ന് തടഞ്ഞുവെച്ച് പിടിച്ചുപറിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു അറസറ്റ് ചെയ്യുകയായിരുന്നു. കസബ ഇൻസ്പെക്ടർ രാജേഷ് മരങ്ങലത്ത്, സബ് ഇൻസ്പെകൾ രാഘവൻ എൻ.പി.എ, എസ്.ഐ.ഷൈജു ,സിനിയർ സി പി ഒ മാരായ സജേഷ് കുമാർ പി.ഷാലു എം.സി.പി.ഒ സുജിത്ത് സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Related Articles
Check Also
Close-
അനഘയുടെ വീട്ടിലും വെളിച്ചമെത്തി
July 20, 2021