KERALAMOVIES

മോഹന്‍ലാല്‍ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു, ആവേശത്തോടെ ആരാധകർ

കൊച്ചി:തുടരും’, ‘എമ്പുരാന്‍’ എന്നീ ചിത്രങ്ങളിലൂടെ വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ മോഹന്‍ലാല്‍ ഏറെ നാളുകള്‍ക്ക് ശേഷം പോലീസ് വേഷത്തിൽ തിരിച്ചെത്തുന്നു.മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രോജക്ടായ ‘L365’ ൻ്റെ ഒരുക്കങ്ങള്‍ തുടങ്ങി. ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്‌ഡേഷന്‍ പ്രകാരം, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച ബിനു പപ്പുവാണ്  ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടർ.ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗര്‍ണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ നടനായി ശ്രദ്ധ നേടിയ അദ്ദേഹം , ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

more news:ഇന്ത്യയില്‍ ഒടിടിയില്‍ സിനിമകൾ കാണുന്നവരുടെ എണ്ണം 60 കോടി കടന്നു,ലോക കണ്ടത് 40 ലക്ഷം പേർ

ചിത്രത്തിൻ്റെ കഥ-തിരക്കഥ-സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. ‘അടി’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് രവി ഒരുക്കുന്ന മറ്റൊരു പ്രധാന തിരക്കഥയായി ‘L365’ മാറുന്നു. ‘തന്ത വൈബ്’, ‘ടോര്‍പിഡോ’ എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രവുമാണ് ഇത്.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘L365’ ൻ്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. അതേസമയം ചിത്രത്തിൻ്റെ പോസ്റ്ററിൽ തൂക്കി വെച്ചിരിക്കുന്ന പോലീസ് ഷര്‍ട്ടാണ് മോഹൻലാലിൻ്റെ ലുക്കിനെക്കുറിച്ച് ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് നിര്‍മ്മാണസംഘം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close