INDIAKERALAlocaltop news

ആനക്കാംപൊയിലിന് അഭിമാനം: ഫാദർ ഫെബിന്‍ പുതിയാപറമ്പിലിന് മോണ്‍സിഞ്ഞോര്‍ പദവി

ആനക്കാംപൊയിൽ ( കോഴിക്കോട്) : താമരശ്ശേരി രൂപതാ വൈദികനും ഇറാനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ സെക്രട്ടറിയുമായ ഫാ. ഫെബിന്‍ സെബാസ്റ്റ്യന്‍ പുതിയാപറമ്പിലിനെ മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തി.

ആനക്കാംപൊയില്‍ പുതിയാപറമ്പില്‍ സെബാസ്റ്റ്യന്‍ – ഡോളി ദമ്പതികളുടെ മകനായ ഫാ. ഫെബിന്‍ 2014-ലാണ് പൗരോഹിത്യം സ്വീകരിച്ചത്.

കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

പുല്ലൂരാംപാറ, ചേവായൂര്‍ ഇടവകകളില്‍ അസി. വികാരിയായും മേരിക്കുന്ന് പിഎംഒസിയില്‍ അസി. ഡയറക്ടറായും സേവനം ചെയ്തു.

രൂപതാ കോടതിയില്‍ ജഡ്ജിയായും പ്രവര്‍ത്തിച്ചു.

ബൊളീവിയ, ഗ്രീസ് എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ സെക്രട്ടറിയായിരുന്നു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close