
താമരശ്ശേരി. ചമൽ നിർമ്മല എൽപി സ്കൂളിൽ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കി പ്രത്യേക അസംബ്ലിയും, കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.
ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും, ഇന്നത്തെ കാലത്ത് പ്രകൃതിയോടു ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രധാനാധ്യാപിക റിൻസി ഷാജു കുട്ടികളെ ഉദ്ബോധിപ്പിച്ചു.
ചാന്ദ്രദിന പോസ്റ്ററുകളും റോക്കറ്റ്, സോളാർസിസ്റ്റം മോഡലുകളും കുട്ടികൾ നിർമ്മിച്ചു. ചാന്ദ്രദിന എക്സിബിഷൻ കുട്ടികൾക്ക് നവ്യാനുഭവമായി.
പ്രത്യേക അസംബ്ലിയിൽ മുഹമ്മദ് മാസിൻ, നൈനിക എന്നിവർ പ്രാർത്ഥനാ ഗാനം ആലപിച്ചു. സ്കൂൾ ലീഡർ അലാനി ബിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലുത്ഫിയ ചാന്ദ്രദിന സന്ദേശം നൽകി. ഐനികയും അമിക ബിജുവും അമ്പിളിമാമന് കത്തെഴുതി അവതരിപ്പിച്ചു. ആരാധ്യ, നൈനിക, മുഹമ്മദ് ഇസാൻ, മുഹമ്മദ്റിസാൻ, മുഹമ്മദ് രഹാൻ, ആഗ്നസ് എന്നിവർ അമ്പിളിമാമന്റെ കുട്ടിപ്പാട്ടുകൾ ആലപിച്ചു.
നീലാംസ്ട്രോങ്ങിനെ ഹാദി മുഹമ്മദും,സുനിതാ വില്യംസിനെ അമികാ ബിജുവും, അമ്പിളിമാമനെ എൽദോയും പുനരവതരിപ്പിച്ചു.
അധ്യാപകരായ ജദീറ റൗഷൽ, അലിൻ ലിസ്ബത്ത്, ക്രിസ്റ്റീന വർഗീസ്, രാജിഷ രാജൻ, ഗോൾഡ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




