KERALAlocaltop news

പൂളക്കടവ് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം

കോഴി​ക്കോട്: കോർപറേഷന്റെ പൂളക്കടവ് സാമിമാസ്റ്റർ റോഡിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് കടവ് റസിഡൻസ് അസോസിയേഷൻ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. പറമ്പിൽ ബസാറിലേക്കുള്ള പഴയ പാലത്തിന് സമീപവും കുട്ടാടൻ വയലിലും വ്യാപകമായി മാലിന്യം വലിച്ചെറിയുന്നതിനെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം. പല ഭാഗങ്ങളിൽ നിന്ന് ഇതുവഴി​ പോകുന്നവർ മാലിന്യക്കെട്ടുകൾ ഇവിടെ ഉപേക്ഷിച്ച് പോവുകയാണ്. കെട്ട് കണക്കിന് പാംപേഴ്സ് ഉൾപടെ മാലിന്യമാണ് നേരത്തെ നാട്ടുകാരുടെയും ഹെൽത്ത് സർക്കിളിന്റെയും നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നത്. വീണ്ടും പ്രദേശമാകെ മാലിന്യപ്പൊതികളാൽ നിറഞ്ഞ അവസ്ഥയാണ്. യോഗത്തിൽ കടവ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. ഹസീന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ജിതിൻരാജ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജോയ്മാസ്റ്റർ, അടിമാലി രാജൻ, ആശിഖ് അബ്ദുല്ല, നിയാസ് എടക്കണ്ടി, ഐറിൻ എടക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് പി.ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ. ഹസീന (പ്രസി.) പി. ഷംസുദ്ദീൻ (വൈസ് ​പ്രസി.), വി.പി. സബിത, ബാനു റഫീഖ് (ജോ. സെക്ര.), ലെനിൻ ജോർജ് (ട്രഷ.).

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close