KERALAlocaltop news

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയിൽ തുടക്കമായി

പത്തനംതിട്ട: കേരള പത്രപ്ര വർത്തക യൂണിയൻ 61-മത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമായി.കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആയിരത്തോളം മാധ്യമ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.കേരളത്തിലെ മാധ്യമതൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് സംസ്ഥാന ജനറൽസെക്രട്ടറി പത്രസമ്മേളനത്തിൽ പറഞ്ഞു.അതേസമയം ഇന്ന് രാവിലെ
10-ന് ശാന്തി ടൂറിസ്റ്റ് ഹോമിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുതിർന്ന മാധ്യമപ്രവർത്തകരുടെ സംഗമം നടത്തി.ഉച്ചയ്ക്ക്
രണ്ടിന് എവർഗ്രീൻ കോണ്ടി നെന്റലിൽ ആണ് സംസ്ഥാന സമിതിയോഗം നടന്നത്.വൈകീട്ട് നാലിന് കളക്ടറേറ്റ് ജങ്ഷനിൽനിന്ന് ടൗൺ സ്ക്വയറിലേക്ക് ജില്ലാ സ്പോർ ട്സ് കൗൺസിലിന്റെ സഹകര ണത്തിൽ നടത്തിയ വിളംബരജാഥ കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് വൈകീട്ട് അഞ്ചിന് പത്തനംതിട്ട ടൗൺ സ്ക്വയറിലെ സി. ഹരികുമാർ നഗറിൽ ട്രേഡ് യൂണിയൻ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പത്തനംതിട്ട ജില്ലയിലെ സാമൂഹിക, വിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് ഫാ.സിജോ പന്തപ്പള്ളി, ഡോ.ഏബ്രഹാം കലമണ്ണിൽ, രാജേഷ് തിരുവല്ല, കൂടാതെ മാതൃഭൂമി മുൻ സീനിയർ ചീഫ് ഫോട്ടോഗ്രാഫർ കെ. അബൂബക്കർ എന്നിവരെ ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ആദരിച്ചു. രാത്രി ഏഴിന് പാർവതി ജഗീഷും സംഘവും അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

more news:പ്രതികാര സസ്പെൻഷൻ: കാക്കി വലിച്ചെറിഞ്ഞ് എസ് ഐ ശ്രീജിത്ത് ” പത്മാസനത്തിൽ “

തുടർന്ന്  ശനിയാഴ്ച രാവിലെ 9.30-ന് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി പതാക ഉയർത്തും.പത്തനം തിട്ട മാക്കാംകുന്ന് സെയ്ന്റ് സ്റ്റീ ഫൻസ് ഹാളിലെ ടി.ജെ.എസ്. ജോർജ് നഗറിൽ പത്തിന് മന്ത്രി കെ.എൻ. ബാലഗോപാൽ സം സ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽസെക്രട്ടറി സുരേഷ് എടപ്പാൾ വാർഷിക റിപ്പോർട്ടും ഖജാൻജി മധുസൂ ദനൻ കർത്ത കണക്കും അവ തരിപ്പിക്കും.കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ
സ്വാഗതസംഘം ചെയർമാൻ ടി. സക്കീർ ഹുസൈൻ, ജനറൽ കൺവീനർ ബോബി ഏബ്രഹാം, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡൻറ് ബിജു കുര്യൻ, സെക്ര ട്ടറി ജി. വിശാഖൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close