
കോഴിക്കോട് :
കുപ്രസിദ്ധ വാഹനമോഷ്ടാവ് കണ്ണൂർ അഴീക്കൽ സ്വദേശി *അനസ്*(25) എന്ന *മുള്ളൻ* അനസിനെയാണ് സിറ്റിക്രൈം സ്ക്വാഡും ടൗൺ ACP അഷ്റഫ് TK യുടെ നേതൃത്വത്തിൽ ടൗൺ പോലീസും ചേർന്ന് പിടികൂടിയത്.ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട കാസർഗോഡ് സ്വദേശിയുടെ സ്കൂട്ടറാണ് അനസ് മോഷിച്ചത്.വാഹന മോഷ്ടാവ് അനസ് കോഴിക്കോട് എത്തിയെന്ന് സിറ്റി ക്രൈം സ്ക്വാഡിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.ഇയാളെ പിന്തുടർന്ന് നിരീക്ഷിച്ചതിൽ സിൽവർ കളർ സ്കൂട്ടറിൽ കറങ്ങുന്നതായി സിറ്റി ക്രൈം സ്ക്വാഡിൻറെ ശ്രദ്ധയിൽ പെടുകയായിരുന്നു.ഇയാളെ പിടി കൂടി ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇയാൾക്കെതിരെ കണ്ണൂർ, എറണാംകുളം എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനാണ് മോഷണം പതിവാക്കിയത്.ഒന്നര വർഷം മുമ്പ് കണ്ണൂരിൽ നിന്നും മോഷ്ടിച്ച വാഹനവാമായി കറങ്ങുന്നതിനിടെ കോഴിക്കോട് പോലീസിൻ്റെ കയ്യിൽ പെടുകയും കണ്ണൂർ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇയാൾ കൂടുതൽ വാഹനങ്ങൾ മോഷ്ഷിച്ചിട്ടുണ്ടോ എന്നും, സഹായികളായി മറ്റാരെങ്കിലുമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാണ്ട്ചെയ്തു.
ടൗൺ ഇൻസ്പെകർ ജിതേഷ്,എസ്.ഐ ശ്രീശിത,SCPO ഷജൽ സിറ്റി ക്രൈം സ്ക്വാഡ് എ.എസ്.ഐ ഹാദിൽ കുന്നുമ്മൽ,ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ,ജിനേഷ് ചൂലൂർ, രാകേഷ്ചൈതന്യം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




