KERALAlocaltop news

മുണ്ടൂർ പാലം നിർമാണം ഇഴയുന്നു; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

കോടഞ്ചേരി :

കോടഞ്ചേരി പഞ്ചായത്തിലെ 7-ാം വാർഡ് മുണ്ടൂർ പാലം പണി മന്ദഗതിയിൽ . ആനക്കാംപൊയിൽ, മുണ്ടൂർ പ്രദേശത്തുള്ള ആളുകളും നിരവധി സ്കുൾ കുട്ടികളും യാത്ര ചെയ്യുന്ന മുണ്ടൂർ പാലം മഴക്കാലം വന്നതോടെ സ്കൂൾകുട്ടികൾക്കും, കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും പ്രയാസം അനുഭവപ്പെടുന്നു. മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കും  എന്ന് ആണ് പാലം പണിയുന്ന കോൺട്രാക്ടർ പറഞ്ഞിരുന്നത് ഇപ്പോൾ തന്നെ രണ്ടു മാസം പിന്നിട്ടു. ഇതു വരേയും ഒരു പില്ലർ പോലും പൂർത്തിക്കിയില്ല. പാലത്തിന് ബദൽ ആയി ഒരു അപ്രോച് റോഡ് ഉണ്ടാക്കിയിട്ടുണ്ട്. ഒരു മഴപെയ്താൽ അപ്രോച്ച് റോഡിൽ വെള്ളം കയറും. കുത്തനെയുള്ള ഇറക്കത്തിൽ മഴ പെയ്തതോടുകൂടി മണ്ണ് ഒലിച്ചു പോയി. അവിടെ ഇപ്പോൾ നാട്ടുകാർ പിരിവ് എടുത്ത് കല്ല് പതിപ്പിച്ച്
സിമിൻ്റ് ഇട്ടിരിക്കുകയാണ്. ഇതുവഴി വരുന്ന യാത്രക്കാരും, സ്കൂൾ കുട്ടികളം, വാഹനങ്ങളും വെള്ളം ഇറങ്ങുന്നതുവരെ നോക്കി നിൽക്കേണ്ട അവസ്ഥയിലാണ്. ഇപ്പോൾ തെളിഞ്ഞ കാലാവസ്ഥയാണ് എന്നിട്ടും പണി നടക്കുന്നില്ല. നിർമാണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ റോഡ് ഉപരോധമടക്കം വൻ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close