crimeKERALAlocaltop newsVIRAL

ലോഡ്ജ്മുറിയിലെ കൊല: പ്രതിയെ കുരുക്കിയത് *’ഓപറേഷൻ നവംബർ*’ വാട്സ്ആപ് ഗ്രൂപ്പ്

കോഴിക്കോട്: നഗരമധ്യത്തിൽ ലോഡ്ജ്മുറിയിൽ യുവതിയെ’ കൊലചെയ്ത് രക്ഷപ്പെട്ട പ്രതിക്ക് കുരുക്കിട്ടത് കോഴിക്കോട് സിറ്റി പോലിസിൻ്റെ ഓപറേഷൻ നവംബർ. സിറ്റി പോലീസിൻ്റെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പോലീസ് കമീഷണർ ടി.നാരായണൻ്റെ കീഴിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായിട്ടായിരുന്നു അന്വേഷണ സംഘത്തിൻ്റെ പ്രവർത്തനം. ടൗൺ ACP  ടി.കെ.അഷറഫ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷ് ആയിരുന്നു സ്ക്വാഡ് തലവൻ. സംഭവശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതി അബ്ദുൾസനൂഫ് പാലക്കാട് കാർ ഉപേക്ഷിച്ച് ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തത് രക്ഷപ്പെട്ടത് പോലീസിനെ കുഴപ്പിച്ചു. തുടർന്ന് കേരളം തമിഴ്നാട്, കർണാടക എന്നിവടങ്ങളിലായി വ്യാപിപ്പിച്ച അന്വേഷണത്തെ ഏകോപിപ്പിച്ചത് ഓപറേഷൻ നവംബർ എന്ന വാട്സ്ആപ്പ് ഗ്രൂപ്പായിരുന്നു. മലപ്പുറം പാലക്കാട് തൃശൂർ എന്നിവിടങ്ങളിൽ രഹസ്യാന്വേഷണം നടത്തിയും cctv പരിശോധിച്ചും ശേഖരിച്ച വിവരങ്ങൾ ACP ഉൾപ്പടെയുള്ള പോലിസ് സംഘം പരസ്പരം ചർച്ച ചെയ്ത് നിഗമനത്തിലെത്തിയായിരുന്നു അന്വേഷണം. ലഭ്യമായ ഫോട്ടോകളും ഫോൺ നമ്പരുകളും cctv ദൃശ്യങ്ങളും അതത് സമയത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് അന്വേഷണ വേഗത കൂട്ടി. കൊലനടന്നതിൻ്റെ പിറ്റേന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാലക്കാട് കണ്ടെത്തിയ കാറാണ് ആദ്യ സൂചന നൽകിയത്.’ സമീപത്തെ cctv ദൃശ്യങ്ങളിൽ നിന്നും പ്രതി ടൗൺ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നതായി മനസിലാക്കി. മുറിയിൽ നിന്നും രക്ഷപ്പെട്ട സമയത്തെ വേഷവിധാനങ്ങൾ മാറ്റിയും മീശപടിച്ചും രൂപമാറ്റം വരുത്തി പ്രതി റെയിൽവെസ്റ്റേഷനിലെത്തിയതായി അന്വേഷണസംഘം കണ്ടെത്തി. പക്ഷേ എവിടേക്കാണ് പോയതെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് കർണാടകയിൽ വെച്ച് രണ്ടുതവണ പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കിട്ടിയതും ആ രണ്ടുസമയവും പാലക്കാട്_ ബാംഗ്ലൂർ ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിനിൻ്റെ സമയമാണെന്നതും യാത്ര ബംഗ്ലൂർക്കാണെന്ന നിഗമനത്തിൽ പ്രത്യേകസംഘത്തെയെത്തിച്ചു. തുടർന്നായിരുന്നു നടക്കാവ് SI ബിനുമോഹൻ്റെ നേതൃത്വത്തിൽ രണ്ടു ടീമുകൾ ബാംഗ്ലൂരിൽ എത്തിഅന്വേഷിണം നടത്തിയത്. പോലീസ് ബാംഗ്ലൂരിലുണ്ടെന്ന വിവരമറിഞ്ഞ പ്രതി ഫോൺ പ്രവർത്തിപ്പിക്കാതെ wifi ഉപയോഗിച്ചും വാട്സ്ആപ്പ് കോൾ ചെയ്തുമാണ് കാര്യങ്ങൾ അറിഞ്ഞിരുന്നത്. ബാംഗ്ലൂരിൽ ഹോട്ടലിൻ മുറിയെടുത്ത് യുറ്റ്യൂബിൽ ടി.വി വാർത്തകൾ കണ്ട് അന്വേഷണസംഘത്തിൻ്റെ പ്രവർത്തനം നിരീക്ഷിച്ച സനൂഫ് തൻ്റെ ഫോട്ടാ പതിച്ച ലുക്ക്ഔട്ട് നോട്ടീസിനെക്കുറിച്ച് മനസിലാക്കുകയും നോഷ്യൽ മീഡിയയിലുടെ ഇത് കണ്ട ആരെങ്കിലും തന്നെ തിരിച്ചറിയുമെന്ന് ഭയന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. ദക്ഷിണ കന്നഢ സ്വദേശിയായ ചൗഢ ഗൗഢ എന്നയാളുടെ SIM സംഘടിപ്പിച്ച് വിളിച്ച് തമിഴ്നാട്ടിലേക്ക് നീങ്ങിയ പ്രതി ചെന്നൈ ആവഡിയിലെ ഹോട്ടലുമായി ബന്ധപ്പെട്ടത് പോലീസ് കണ്ടെത്തി. ഗൂഗിൾ വഴി ഹോട്ടലിനെക്കുറിച്ച് സകലവിവരവും ശേഖരിച്ച പോലീസ് സംഘം ഹോട്ടൽ വളഞ്ഞപ്പോൾ സനൂഫ് മുറിയിലെ ടി.വിയിൽ യൂറ്റ്യൂബിൽ ക്രൈം വാർത്തകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രതിക്ക് രക്ഷപ്പെടാൻ പഴുതുപോലും നൽകാതെ ഓപറേഷൻ നവംബർ ചെന്നൈ ആവഡിയിലെ ലോഡ്ജിൽ അവസാനിപ്പിക്കുമ്പോൾ സനൂഫ് ചെയ്ത കുറ്റമെല്ലാം പോലീസിനോട് ഏറ്റുപറഞ്ഞു. ഒറ്റപ്പാലത്ത് തനിക്കെതിരെ ഫസീല ബലാൽസംഘ കേസ് നൽകിയതും രണ്ടരമാസം രിമാണ്ടിലായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസ് പറഞ്ഞ് തീർത്ത് കരാർ എഴുതണം എന്നു പറഞ്ഞാണ് സനൂഫ് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് യുവതിയുമായി ഇക്കാര്യത്തിൽ വാക്കേറ്റം നടക്കുകയും കഴുത്തിൽ അമർത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് SIമാരായ ബിനുമോഹൻ/ ലീല/ സാബു, രമേശൻ, ബാബു മമ്പാട്ടിൽ, ASI നിഷ, wcpo സോമിനി എന്നിവർക്ക പുറമെ SCPO മാരായ സജിഷ്, ശ്രീരാഗ്, റിജേഷ്, സിറ്റി സ്യ്ാഡിലെ ഷാലു, സുജിത്ത്, ജിനീഷ്, പ്രശാന്ത്കുമാർ, ഹാദിൽകുന്നുമ്മൽ, രാഗേഷ്, ഷാഫി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close