
കോഴിക്കോട് : പദ്ധതി വിഹിതം വെട്ടി കുറച്ചും ലൈഫ് പദ്ധതി തകിടം മറിച്ചും തദ്ദേശസ്ഥാപനങ്ങളുടെ ഭരണം അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ ചെറുക്കുമെന്നു മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ പ്രസ്താവിച്ചു. ലൈഫ് പദ്ധതിയിൽ പുതിയ അപേക്ഷ സ്വീകരിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടും സംസ്ഥാനം അവഗണിക്കുന്നത് എന്തിനെന്ന് തുറന്ന് പറയണം. പതിനായിര കണക്കിന്നാളുടെ അവകാശം നിഷേധിക്കുന്ന സർക്കാർ നിലപാട് തിരുത്തണം. തദ്ദേശ ഭരണം സുഗമമാക്കാൻ ഒഴിവുകൾ നികത്തേണ്ടതാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ സ്വന്തക്കാരെ പിൻവലിലിലൂടെ താൽക്കാലികമായി നിയമിക്കുന്ന യുവജനവിരുദ്ധ നിലപാടിന് എതിരായ പോരാട്ടം തുടരും.. കെ സ്മാർട്ടിലൂടെ വിപ്ലവം സൃഷ്ടിച്ചുവെന്ന അവകാശവാദം പൊള്ളയാണ്. ഫയൽ നീക്കത്തിന് കടമ്പകൾ വർദ്ധിച്ചിരിക്കുകയാണെന്നും കോർപറേഷൻ ഓഫീസിൽ മാത്രം 10,000 ലേറെ ഫയലുകൾ വകുപ്പ് തലവൻമാരുടെയും ക്ലാർക്ക് മാരുടേയും ലോഗിനിൽ കെട്ടികിടക്കുകയാ ണെന്നും റസാഖ് മാസ്റ്റർ പറഞ്ഞു. ലോക്കൽ ഗവ. ലീഗ് ജനപ്രതിനിധികളുടെ കോഴിക്കോട് കോർപറേഷൻ തല പ്രതിഷധ സഭ ഉൽഘാടനം ചെയ്യുകയായി.രുന്നു.ചടങ്ങിൽ ലീഗ്കൗൺസിൽ പാർട്ടി ലീഡർ .കെ മൊയ്തീൻ കോയ അധ്യക്ഷനായി. കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത മുഖ്യപ്രഭാഷണം നടത്തി. നോർത്ത് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി എ. സഫറി, യു.ഡി.എഫ്. ചീഫ് വിപ്പ് എസ്.കെ.അബൂബക്കർ, സൗത്ത് മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എ.ടി.മൊയ്തീൻ കോയ, കെ. നിർമ്മല,ആയിശബി പാണ്ടികശാല, സൗഫിയ, കെ. റംലത്ത്, സാഹിദ സുലൈമാൻ, ഓമന മധു, കെ പി..രാജേഷ് കുമാർ, ബിനിഷ് കുമാർ പ്രസംഗിച്ചു.




