KERALAlocaltop news

തെരുവ് നായ ശല്ല്യം ; നഗരസഭയുടെ നിസംഗതയ്ക്കെതിരെ മുസ്ലിം ലീഗ് സായാഹ്ന ധർണ നടത്തി

കോഴിക്കോട്: തെരുവ് നായ ശല്യം ഭയനാകമായ വിധം രൂക്ഷമായിട്ടും ജനവിരുദ്ധ പക്ഷത്ത് നിലകൊള്ളുന്ന കോർപറേഷൻ നിലപാടിൽ മുസ് ലിം ലീഗ് സായാഹ്ന ധർണ്ണയിൽ പ്രതിഷേധം ഉയർന്നു. കടിയേൽക്കുവരുടെ എണ്ണം വർദ്ധിച്ചിട്ടും നടപടി സ്വീകരിക്കുന്നതിന് പകരം നായകളോട് സൗഹൃദം പുലർത്തിയാൽ കടിയേൽക്കില്ലെന്ന മേയറുടെ വിചിത്ര നിലപാട് പരിഹാസ്യമാണ്. ജില്ലയിൽ നൂറുകേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടന്നു. കുറ്റിച്ചിറമേഖല മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്ന ധർണ്ണ കോർപ്പറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ( മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ) ഉദ്ഘാടനം നിർവഹിച്ചു.
എസ് വി അർഷൽ അഹമ്മദ് (സഊദി കെ എം സി സി ) മുഖ്യപ്രഭാഷണം നടത്തി മേഖലാ പ്രസിഡണ്ട് സി പി ഉസ്മാൻ കോയ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി.എം ഇഖ്ബാൽ സ്വാഗതം പറഞ്ഞു
പി ടി അബ്ദുലത്തീഫ്,കെ .എം അഷറഫ് ,അനസ് പരപ്പിൽ , സി പി ശ്രീകല,കെ എം റാഷിദ് ,പി ടി മുഹാജിർ ,എൻ. കെ.വി.അഷറഫ് ,കെ യാക്കൂബ്,കലാം പന്നിയങ്കര, ഉമ്മർ കറാനി,വി .മുഹമ്മദ് അലി , കെ.പി സലീം, കെ .അബൂബക്കർ കോയ ,റാഫി മുഖദാർ,പി ടി.ഫിറോസ്,എം .സി.സുബൈർ .വി .കെ മനാഫ്, സി പി എം സാബിഷ്,എ .എം താരിഖ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close