
ന്യൂഡല്‍ഹി : ദീപാവലിആഘോഷത്തെ തുടര്‍ന്നും കാലാവസ്ഥ മോശമായതിനാലും ഡല്‍ഹിയില്‍ വായുമലിനീകരണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഡല്‍ഹി വീണ്ടും ലോക്ഡൗണ്ലേക്ക്് നീങ്ങുകയാണ്. ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ദിവസങ്ങളോളമായി വളരെ മോശം എന്ന നിരക്കിലാണുള്ളത്. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്ക്ൂളുകള്ക്കും , കോളേജുകളും അടയ്ക്കാനും ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആക്കാനും തീരുമാനമായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 21 വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുമായി വരുന്ന ട്രക്കുകള്ക്കല്ലാതെ ഡല്‍ഹിയിലേക്ക് പ്രവേശനമില്ല്.പത്ത് വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഓടാന്‍ അനുമതിയില്ല.