
കോഴിക്കോട് : സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എം.ഡി.എം.എ എത്തിച്ച് വിൽപന നടത്തുന്ന വെസ്റ്റ്ഹിൽ അത്താണി സ്വദേശിയായ പെരുമാൾകണ്ടി വീട്ടിൽ നിസാമുദ്ദീൻ (24 ) നെ നടക്കാവ് പോലീസ് പിടികൂടിയത്.
കോഴിക്കോട് ചക്കോരത്തുകുളം ഈസ്റ്റ്ഹിൽ കെ.വി റോഡിലുള്ള റസിയ എന്നവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി നിരോധിത മയക്കുമരുന്നായ MDMA വില്പനക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിൽ നടക്കാവ് പോലീസ് വീട് റെയ്ഡ് ചെയ്യുകയായിരുന്നു. വീടിന്റെ ബെഡ്റൂമിലെ കട്ടിലിലെ ബാഗിൽ നിന്നും 800 മില്ലീഗ്രാം MDMA കണ്ടെടുക്കുകയായിരുന്നു.
ബംഗളൂരുവിൽ നിന്നും നേരിട്ടും, കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്നും MDMA മൊത്തമായി വാങ്ങിച്ച് മെഡിക്കൽ കോളേജ്, മാളിക്കടവ് ITI, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലെ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും, അന്യസംസ്ഥാന തൊളിലാളികൾക്കും മറ്റും വിൽപന നടത്തുകയും, കൂടാതെ ZOMATO ഡെലിവറി സ്റ്റാഫ് ആയി ജോലി ചെയ്യുന്ന പ്രതി ഈ ജോലിയുടെ മറവിലും MDMA വിൽപ്പന നടത്തുകയായിരുന്നു. മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതി.
പ്രതി MDMA, ഇവിടെ ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും പരിശോധിച്ച് അന്വേക്ഷണം ഊർജിതമാക്കുമെന്ന് പോലീസ് പറഞ്ഞു. നടക്കാവ് പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ ലീല, ധനേഷ്, SCPO മാരായ റിജേഷ് പുതിയങ്ങാട്, ഷിഹാബുദ്ദീൻ CPO റഷീദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.