KERALAlocaltop news

നഗരത്തിൽ ലഹരി വേട്ട തുടരുന്നു : വില്പനക്കായി എത്തിച്ച 36 ഗ്രാം MDMA യുമായി ഒരാൾ അറസ്റ്റിൽ

 

കോഴിക്കോട് : നഗരത്തിൽ വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി ഒരാളെ പിടികൂടി

തക്കളത്തൂർ സ്വദേശി കച്ചേരി പണിക്കിയിൽ ഹൗസിൽ മൃദുൽ (37)നെ നാർക്കോട്ടിക്ക് സെൽ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ ജി ബാലചന്ദ്രൻ്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ ഹരീഷ് കുമാർ വി.ടി യുടെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്ന് പിടികൂടി.

എലത്തൂർ ഭാഗത്ത് വച്ചാണ് ബംഗളൂരുവിൽ നിന്നും വിൽപനക്കായി കൊണ്ടു വന്ന 36 ഗ്രാം എം ഡി എം എ യുമായി ഇയാളെ പിടി കൂടുന്നത്. കെട്ടിട ജോലി എന്ന വ്യാജേന മാസങ്ങളിൽ രണ്ടോ മൂന്നോ തവണ ബംഗ്ലൂരിൽ പോകുകയും അവിടെ നിന്നും രാസലഹരി കൊണ്ട് വന്ന് കോഴിക്കോടും പരിസര പ്രദേശങ്ങളിലും എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തിൽ ഇയാൾ ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളുടെ നീക്കങ്ങൾ മനസ്സിലാക്കി വളരെ തന്ത്രപരമായി പിടി കൂടുകയായിരുന്നു. MDMA ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. മുമ്പ് മയക്കുമരുന്നുമായി എക്സൈസ് പിടി കൂടിയതിന് ഒന്നരമാസത്തോളം ജയിൽ വാസം അനുവഭിച്ചയാളാണ് ഇയാൾ ആർക്കൊ കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ഇയാൾക്ക് ബംഗളൂരുവിലെ ലഹരി മാഫിയ സംഘവുമായി ബദ്ധമുണ്ടോ എന്നും വിശദമായി പരിശോധിച്ച് അന്വേ ക്ഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അധിക ചുമതലയുള്ള അസി കമ്മീഷണർ ജി.ബാലചന്ദ്രൻ പറഞ്ഞു.

ഡൻസാഫ് എസ്.ഐ മനോജ് ഇടയേടത്ത് , എ എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയിൽ സരുൺകുമാർ പി.കെ ,ലതീഷ് എം.കെ ഷിനോജ് , എം, ശ്രീശാന്ത് എൻ.കെ , അഭിജിത്ത് പി , അതുൽ ഇ വി , ദിനീഷ് പി കെ ,മുഹമദ്ദ് മഷ്ഹൂർ കെ.എം , തൗഫീക്ക് ടി.കെ എലത്തൂർ സ്റ്റേഷനിലെ എസ്.ഐ വിഷ്ണു രാമചന്ദ്രൻ എ എസ്.ഐ രജിത്ത് , സി.പി.ഒ പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close