കോഴിക്കോട്. നഗരത്തിൽ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനനടത്തുന്ന യുവാവിനെ കസബ പോലിസും ടൗൺ അസ്സി: കമ്മീഷണർ പി.ബിജു രാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി ഒഡീഷ സ്വദേശി ബച്ചൻ മൊഹന്തി വയ: (33) ആണ് കസബ പോലീസിൻ്റെ പിടിയിലായത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഷെഡ്ഡിൽ വെച്ചാണ് 4.800കിലോഗ്രാം കഞ്ചാവ് ഇയാളുടെ കൈവശത്തു നിന്ന് പോലീസ് കണ്ടെടുക്കുന്നത് 10 വർഷമായി മാങ്കാവിൽ സ്ഥിരമായി താമസമാക്കിയ ആൾ ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് കേരളത്തിൽ എത്തിക്കുകയും സ്വദേശികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വില്പന നടത്തുകയാണ് ഇയാളുടെ രീതി കസബ എസ് ഐ അബ്ദുൾ റസാഖ്, സീനിയർ സി പി ഒ മാരായ സജേഷ് കുമാർ പി, രാജീവ് കുമാർ പാലത്ത്, രതീഷ് പി.എം ,സുധർമ്മൻ പി, സി പി ഒ ഷിബു.പി.എം,, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം,സുജിത്ത് സി.കെ, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Related Articles
December 30, 2022
113
സെക്യൂരിറ്റി സേവനം ജനോപകാരപ്രദമാക്കണം – മന്ത്രി എ. കെ. ശശീന്ദ്രൻ
Check Also
Close-
ഹൈബ്രീഡ് പ്ലാവിൻ തൈകൾ വില്പനയ്ക്ക്
June 4, 2022