തിരുവമ്പാടി : മൂന്ന് കിലോ 400 ഗ്രാം കഞ്ചാവുമായി രണ്ടു മംഗലാപുരം സ്വദേശികൾ തിരുവമ്പാടി പോലീസിന്റെ പിടിയിലായി ഇന്നലെ രാത്രി 9 30 മണിയോടുകൂടി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി സബ് ഇൻസ്പെക്ടർ ബേബി മാത്യു .സീനിയർ സിപിഒ മാരായ സുഭാഷ് വിനോദ് അനൂപ് വിജേഷ് സിപിഒ രതീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് കൂടരത്തി ബസ്സ്റ്റാൻഡിൽ വച്ച് ഇവരെ കൂടിയത്. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് കഞ്ചാവ്.