കോഴിക്കോട് :
ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് വിൽപ്പന നടത്തുന്ന ബസ് ജീവനക്കാരൻ ഫറോക്ക് പോലീസിന്റെ പിടിയിൽ. കോഴിക്കോട് സിറ്റി – ഫറോക്ക് കോളേജ് റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരനായ ബിജു (29 ), S/o. രാജു, കളത്തുംപടി വീട്, ചെറുക്കുറ്റിവയൽ, ബേപ്പൂർ എന്നയാളിൽ നിന്നുമാണ് മുപ്പതു ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ (കൊമേഴ്സ്യൽ ക്വാണ്ടിറ്റി) പിടികൂടിയത്. ബേഗ്ലൂരിൽ നിന്നും വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടികൂടിയ പ്രതി. ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വൈകീട്ട് രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മയക്കുമരുന്ന് വിൽപ്പനക്കിടെ പിടികൂടിയത്. ഫറോക്ക് എസ്.ഐ. വിനയൻ ആർ.എസ്., സ്പെഷൽ ബ്രാഞ്ച് എസ്.ഐ. സുജിത്ത് പി.സി, സി.പി.ഒ. മാരായ അഷ്റഫ്, സുമേഷ്, സുഗേഷ്, അനീഷ്, മധുസൂധനൻ സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.