കോഴിക്കോട് : പന്തീരാങ്കാവ് തിരുത്തി മ്മിൽത്താഴം വാടക വീട്ടിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ യും ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശി ചെമ്മാട് വൈഷ്ണവത്തിൽ അക്ഷയ് പി.വി (30) നെ
കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരാങ്കാവ് എസ്.ഐ യു സനീഷിൻ്റെ നേതൃത്വത്തിലുള്ള പന്തിരാങ്കാവ് പോലീസും ചേർന്ന് പിടി കൂടി.
പന്തീരാങ്കാവ് , പാലാഴി ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും , യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി കൊണ്ട് വന്ന 17.11 ഗ്രാം എം ഡി എം.എ യും 56.72 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത്.
പിടിയിലായ അക്ഷയ്ലഹരി ഉപയോഗിക്കുന്ന യാളാണ്. ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താനും , ആർഭാട ജീവിതം നയിക്കാൻ വേണ്ടി ബാങ്കിൽ നിന്നും ലോൺ എടുത്ത കടം വീട്ടാനുമാണ് ബംഗളൂരുവിൽ നിന്നും ലഹരി മരുന്ന് കൊണ്ടുവന്ന് വിൽപന നടത്തുന്നത്. സിറ്റിയിലെ ലോഡ്ജുകളിൽ റൂം എടുത്തും , പരിചയക്കാർ താമസിക്കുന്ന വാടക വീടുകളിൽ താമസിച്ചുമാണ് അക്ഷയുടെ ലഹരി വിൽപന രീതി. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ രണ്ടര ലക്ഷം രൂപ വില വരും
ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ്.ഐ അബ്ദുറഹ്മാൻ .കെ , അനീഷ് മുസ്സേൻവീട്, സരുൺ കുമാർ. പി.കെ, ലതീഷ് എം.കെ, . ശ്രീശാന്ത് എൻ.കെ , അഭിജിത്ത്. പി, അതുൽ ഇ.വി ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂർ കെ.എം ,
പന്തിരാങ്കാവ് സ്റ്റേഷനിലെ അനൂപ് ധനേഷ് , ബിജീഷ് പ്രമോദ് ,പ്രിൻസി , ബഷീർ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
സിറ്റിയിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും, വാഹനങ്ങളിലും, സ്ക്കൂൾ , കോളേജ് പരിസരങ്ങളിലും വ്യാപകമായ പരിശോധയും നിരീക്ഷണവും ഡാൻസാഫ് സ്ക്വാഡ് നടത്തിവരികയാണെന്ന് നാർക്കോട്ടിക്ക് സെൽ ചാർജുള്ള അസി. കമ്മീഷണർ കുര്യാക്കോസ് ജെ പറഞ്ഞു.
**************************