
കോഴിക്കോട് : കാരന്തൂരിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും 221.89 ഗ്രാം MDMA പിടിച്ച കേസ്സിലെ 3-ാം പ്രതിയായ മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂഴിക്കുത്ത് വീട്ടിൽ മുഹമ്മദ് ഷമീൽ (24 )നെയാണ് കുന്ദമംഗലം പോലീസ് മൈസൂരിൽ നിന്ന് പിടികൂടുയത്.
ജനുവരി 21 ന് രജിസ്റ്റർ ചെയ്ത ഈ കേസ്സിൽ അറസ്റ്റിലായ പ്രതികളായ കാസർകോഡ് സ്വദേശി മഞ്ചേശ്വരം ബായാർപദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27) കോഴിക്കോട് സ്വദേശി വെള്ളിപറമ്പ് ഉമ്മളത്തൂർ ശിവഗംഗയിൽ അഭിനവ് (24) എന്നിവരെ ഫെബ്രു- 04 ന് തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിലെ CCTV ഫൂട്ടേജുകൾ പരിശോധിച്ച ശേഷം അന്നേ ദിവസം ഇവരുടെ കടെയുണ്ടായിരുന്ന കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാക്കുകയും അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളുടെ ടവർ ലൊക്കേഷൻ എടുക്കാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഓഫായിരുന്നതിനാൽ കിട്ടിയില്ല. ഫെബ്രുവരി 12 ന് 3-ാം പ്രതിയായ മുഹമ്മദ് ഷമീലിന്റെ മൊബൈൽ ലൊക്കേഷൻ മൈസൂരിലാണെന്ന് മനസ്സിലാക്കിയ കുന്ദമംഗലം SI യും സംഘവും പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതിനായി മൈസൂരിലേയ്ക്ക് പേവുകയായിരുന്നു.
അന്വേഷണസംഘം പ്രതി താമസിക്കുന്ന മൈസൂരിലെ വൃന്ദാവൻ ഗാർഡനടുത്തുള്ള ഹോട്ടലിന് സമീപം വെച്ച് പ്രതിയെ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കിരൺ -ന്റെ നിർദേശപ്രകാരം SI നിതിൻ, SCPO മാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണികളിൽപ്പെട്ടവരാണ് പിടിയിലായ മൂന്ന് പേരെന്നും, സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന പ്രതികൾ ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് വരവെയാണ് അറസ്റ്റിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.