crimeKERALAlocaltop news

ദൃശ്യം മോഡൽ ഹേമചന്ദ്രൻ കൊലപാതകം: പിടിയിലായ വൈശാഖ് കുറ്റം സമ്മതിച്ചു

* ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്:

വിവാദമായ ഹേമചന്ദ്രൻ തിരോധാനത്തിൽ  പിടിയിലായ ഇപ്പോൾ വയനാട് നടവയൽ പൂതാടി താമസിക്കുന്ന നെന്മേനി മാടക്കര വേങ്ങശ്ശേരി വീട്ടിൽ വൈശാഖ്(35)  കുറ്റം സമ്മതിച്ചെന്ന് പോലിസ്. സിറ്റി ക്രൈം സ്ക്വാഡും ACP ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കേളേജ് SI അരുണും സംഘവും സുൽത്താൻ ബത്തേരിയിൽ നിന്നുമാണ് ഇയാളെ പിടി കൂടിയത്. ചോദ്യം ചെയ്യലിന് ശേഷം ഇൻസ്പെക്ടർ ജിജീഷ് അറസ്റ്റ് രേഖപ്പെടുത്തി.അറസ്റ്റിലായ പ്രതികളോടൊപ്പം ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാനും മൃതദേഹം കുഴിച്ചു മൂടാനും താനും ഒപ്പമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വൈശാഖ് സമ്മതിച്ചു. ആദ്യമൊക്കെ പ്രതികൾ മറച്ചു വെച്ച പേരാണ് വൈശാഖിന്റേത്.എന്നാൽ ശാസ്ത്രീയ തെളിവുകൾ നിരത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളും തങ്ങളുടെ കൂടെയുണ്ടായിരുന്നതായി സമ്മതിച്ചത്.ആദ്യം പിടിയിലായ ജ്യോതിഷുമായി ചെറുപ്പം തൊട്ടുള്ള സൗഹൃദമാണ് ഈ കുറ്റകൃത്യത്തിലേക്ക് ഇയാൾ ഉൾപ്പെടാൻ കാരണം.ഹേമചന്ദ്രനുമായി തനിക്കുള്ള സാമ്പത്തികമായ ഇടപാടും മറ്റു കാര്യങ്ങളും വൈശാഖുമായി എപ്പോഴും ജ്യോതിഷ് പങ്കുവെക്കുമായിരുന്നു. പിന്നീട് നൗഷാദുമായും ഹോമചന്ദ്രന് സാമ്പത്തിക ഇടപാടുണ്ടെന്നും ഒന്നിച്ചു നിന്നാൽ അയാളിൽ നിന്നും പണം ഇടാക്കാമെന്നും ഇരുവരും കരുതി. നൗഷാദിന് വാടകക്ക് കാർ കൊടുക്കുന്ന ബിസിനസ്സ് ഉണ്ടെന്നും ഗുണ്ടകളുമായി അയാൾക്കുള്ള ബന്ധം ഉപയോഗപ്പെടുത്താമെന്നും മറ്റും വിചാരിച്ചാണ് ഇരുവരും നൗഷാദിനൊപ്പം ചേർന്ന് ഹേമചന്ദ്രനെ തട്ടികൊണ്ട് പോകാൻ തീരുമാനിക്കുന്നത്. കാറിൽ വെച്ച് തന്നെ ഹേമചന്ദ്രനെ ഇവർ മർദ്ദിച്ചിച്ചിരുന്നു.സംഭവം നടക്കുന്ന ദിവസങ്ങളിൽ വൈശാഖിനും, അജേഷിനും ചേരമ്പാടി ഭാഗത്തുള്ള ഒരു റിസോർട്ടിലായിരുന്നു ഇൻറീരിയർ വർക്ക് ജോലി.മാർച്ച് ഇരുപത്തി രണ്ടാം തിയ്യതി ഉച്ചയോടെ നാലു പേരും ചേരമ്പാടി ഭാഗത്ത് ഒരുമിച്ച് കൂടി.മുതദേഹം മറവ് ചെയ്യാൻ അവിടെയുള്ള പല സ്ഥലങ്ങളും നോക്കി അവസാനമാണ് കാപ്പിക്കാടിനടുത്ത് ആനയിറങ്ങുന്ന കൊടും കാട് തിരഞെടുത്തത്.കാടായതിനാലും ആരും എത്തിപ്പെടുകയില്ലെന്ന കാരണത്തിലുമാണ് അവിടം തിരഞ്ഞെടുക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും. ഇതോടെ കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിലായി.നൗഷാദിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമത്തിലാണ് പോലീസ്.

സിറ്റിക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ,ഷഹീർപെരുമണ്ണ,ജിനേഷ് ചൂലൂർ,മെഡിക്കൽ കോളേജ് SCPO മാരായ വിനോദ് രമിനാസ്,വിജേഷ് എരഞ്ഞിക്കൽ,ഡ്രൈവർ CPO ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close