കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിൽ പിടിയിലായി. കോഴിക്കോട് ചേവായൂര് സ്വദേശി ഷാരോണ് ഹൗസിൽ അമൃത തോമസ്(33) ആണ് അറസ്റ്റിലായത്. ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്സ്പെക്ടര് കെ സതീശനും സംഘവുമാണ് അമൃതയെ കസ്റ്റഡിയിലെടുത്തത്.നേരത്തെ എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്ന്ന് നടത്തിയ വാഹന പരിശോധനയിലാണ് യുവതിയെ പിടികൂടിയത്. ഇവരിൽനിന്ന് മാരകമായ പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് എക്സൈസ് സംഘം പിടികൂടിയത്. വിപണിയില് ഏഴ് ലക്ഷം രൂപ വരുന്ന മയക്കുമരുന്ന് ഗോവയിൽ നിന്ന് എത്തിച്ചതാണെന്ന് എക്സൈസ് അറിയിച്ചു.ഗോവയിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് സംസ്ഥാനത്തെ നിശാപാര്ട്ടികളിലും മറ്റും ലഹരി വിതരണം ചെയ്യുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ഊർജിതമാക്കുമെന്നും എക്സൈസ് അറിയിച്ചു. റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസര്മാരായ സി പ്രവീണ് ഐസക്ക്, വി പി അബ്ദുള് ജബ്ബാര്, സിവില് എക്സൈസ് ഓഫീസര്മാരായ എന് പ്രശാന്ത്, എം റെജി, കെ പി ഷിംല, കെ എസ് ലത മോള്, പി സന്തോഷും പങ്കെടുത്തു.
Related Articles
Check Also
Close-
ബ്രൗൺഷുഗറുമായി യുവാവ് അറസ്റ്റിൽ
September 18, 2020