
തൃശൂര്‍: സംഘപരിവാര്‍ ആക്രമണത്തിനിരയായ ജബല്‍പൂര്‍ അതിരൂപത വികാരി ജനറല്‍ ഫാ.ഡേവിസ് ജോര്‍ജിന്റെ തൃശ്ശൂരിലെ വസതിയിലും സഹോദരന്‍ ജോബി തേറാട്ടിലിനെയും നാഷണല്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍, സംസ്ഥാന സെക്രട്ടറി ജെയിംസ് കാഞ്ഞിരത്തിങ്കല്‍, ജില്ല ജനറല്‍ സെക്രട്ടറി ഷാജി പള്ളം, നാഷണല്‍ വിമന്‍സ് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.രമാദേവി, ജില്ലാ സെക്രട്ടറിയറ്റ് അംഗം സുനില്‍ ചിറ്റ്യേന്‍, ജില്ല കമ്മിറ്റി അംഗം ഷാജു കെഒ, നാഷണല്‍ യൂത്ത് ലീഗ് നേതാക്കളായ നസ്‌റുദീന്‍ മജീദ്, ഉമര്‍ കുണ്ടുപറമ്പില്‍, അമല്‍ നെല്ലിപ്പറമ്പില്‍, ജാഫര്‍ ജമാല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹം
തൃശൂര്‍ : രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളിലും വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളിലും മൗനം തുടരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും, ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളുടെ ഐക്യത്തെ ആര്‍എസ്എസ് ഭയപ്പെടുന്നതിനാലാണ് വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്നതെന്നും നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു, ന്യൂനപക്ഷങളുടെ ആശങ്കകളെ കേന്ദ്രം വിലകുറച്ച് കാണുകയാണ്. വഖഫ് ഭേദഗതി ബില്ലിലും, ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ടതിലും ഇത് വ്യക്തമായെന്നും നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി ജയിംസ് കാഞ്ഞിരത്തിങ്ങല്‍ പറഞ്ഞു, തൃശ്ശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജബല്‍പൂരില്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായ ജനറല്‍ ഫാ.ഡേവിസ് ജോര്‍ജിന്റെ തൃശ്ശൂരിലെ വസതിയില്‍ നാഷണല്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. വൈദികരെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. വര്‍ഗീയമായ കലാപങ്ങള്‍ തടയുന്നതിലും വര്‍ഗീയ വിദ്വേഷ കുറ്റകൃത്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം, രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും മൗലികവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും ജില്ല പ്രസിഡണ്ട് സയ്യിദ് ഷബീല്‍ ഐദറൂസി തങ്ങള്‍, ജനറല്‍ സെക്രട്ടറി ഷാജി പള്ളം എന്നിവര്‍ പറഞ്ഞു.