കോഴിക്കോട്
എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറുമായിരുന്ന കെ നവനീതിൻ്റെ
ഓർമ്മക്കായി സംഘടിപ്പിച്ച നവനീതം സംസ്ഥാന തല ചെറുകഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശി ജലീലിയോ രചിച്ച ലാസ്റ്റ് ബസിനാണ് ഒന്നാം സ്ഥാനം.
പാലക്കാട് സ്വദേശി ഷാഫി പൂവത്തിങ്കലിൻ്റെ കല്യാണക്കളി രണ്ടാം സ്ഥാനവും എറണാകുളം സ്വദേശി എം വരുണിൻ്റെ കറുത്തോൻ മൂന്നാം സ്ഥാനവും നേടി. എഴുത്തുകാരായ ഷീല ടോമി, ഇന്ദു മേനോൻ, അജിജേഷ് പച്ചാട്ട് എന്നിവരാണ് വിധി നിർണയിച്ചത്. ജൂണിൽ മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.