കോഴിക്കോട്: പഠനത്തോടൊപ്പം ജോലി എന്ന ആശയത്തിൽ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ നടത്തുന്ന ഏൺ ആന്റ് ലേൺ പദ്ധതിയുടെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്കായി നടത്തുന്ന കോഴ്സിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് 50% ഫീസിളവുണ്ട്. പത്താം ക്ലാസിന് മുകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പി ജി ഡിപ്ലോമ കോഴ്സ് എന്നിവയും ടിടിസി കഴിഞ്ഞവർക്കുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുമാണ് നടത്തുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9846808283.