KERALAlocaltop news

എം ഡി എം എ കേസിൽ താമരശ്ശേരി പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ പ്രതിയെ മോഷണം നടത്തിയ വാഹനവുമായി കുന്നമംഗലം പോലീസ് പിടികൂടി

കോഴിക്കോട് :

വീട്ടിൽ നിന്നും 50 ഗ്രാം MDMA പോലീസ് പിടിച്ചെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതി ഫഹദ് S/Oസലീം എന്നയാളെ ഇന്ന് മെഡിക്കൽ കോളേജ് എ സി പി ഉമേഷിന്റെ നേതൃത്വത്ലുള്ള ഇൻവെസ്റ്റിഗേഷൻ ടീമും കുന്നമംഗലം പോലീസും ചേർന്ന് പിടികൂടി. മോഷ്ടിച്ച വാഹനവുമായി സഞ്ചരിച്ചിരുന്ന പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത് . പ്രതി ഓടിച്ചു വന്ന മോട്ടോർസൈക്കിൾ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം നടത്തിയ വാഹനമാണന്ന്തിരിച്ചറിഞ്ഞിട്ടുണ്ട്,
കുന്നമംഗലം NIT ക്യാമ്പസിന് പുറത്ത് നിർത്തിയിട്ടിരുന്ന മോട്ടോർസൈക്കിൾ കളവു നടത്തിയ കേസ്സിലെ പ്രതികളെപ്പറ്റി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി ഹബീബ് റഹ്മാൻ S/Oബഷീർ അബ്ദുള്ള പാലക്കുറ്റി മാനിപുരം എന്ന എന്നയാളെ മോട്ടോർസൈക്കിൾ സഹിതം പോലീസ് പിടികൂടിയത് , രണ്ട് പ്രതികളും നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതികളാണ്, കുന്നമംഗലം പോലീസ് സ്റ്റേഷൻ കേസിൽ ഉൾപ്പെട്ട പ്രതി ഹബീബ് റഹ്മാനെ കോടതി മുമ്പാകെ ഹാജരാക്കി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുന്നമംഗലം സ്റ്റേഷൻ എസ് എച്ച് ഒ ബാബു, സബ് ഇൻസ്പെക്ടർമാരായ ഉമ്മർ. ടി കെ, പ്രദീപ് , വേണുഗോപാൽ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജംഷീർ ,കൃഷ്ണൻകുട്ടി, നിതീഷ് , ലിജീഷ് ,.ഡ്രൈവർ ഷമീർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുന്നതാണെന്ന് കുന്നമംഗലം എസ് എച്ച് ഒ അറിയിച്ചു,
മെഡിക്കൽ കോളേജ് കേസിൽ ഉൾപ്പെട്ട പ്രതിയെ മെഡിക്കൽ കോളേജ് പോലീസിന് കൈമാറിയിട്ടുണ്ട് പ്രതിയെ നാളെ കോടതി മുമ്പാകെ ഹാജരാക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close