KERALAlocaltop news

കോടഞ്ചേരിയിൽ സംയുക്ത ക്രിസ്തുമസ്സ് ന്യൂഇയർ പ്രോഗ്രാം നടത്തി

കോടഞ്ചേരി : യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു സി എഫ്) കോടഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആദ്യത്തെ ക്രിസ്മസ് പുതുവത്സര സമ്മേളനം കോടഞ്ചേരിയിൽ നടത്തി. യുസിഎഫിന്റെ പ്രഥമ സമ്മേളനത്തിന് തെയ്യപ്പാറ
സെന്റ് തോമസ് ഇടവക വികാരി ഫാ. ജോസ് പെണ്ണാപറമ്പിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ യു സി എഫിന്റെ മേഖലാ പ്രസിഡണ്ട് രാജു ചൊള്ളാമഠത്തിൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.

ഫാ. ഡോ.ജോൺസൺ തേക്കടയിൽ മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഫാ. ബേസിൽ തമ്പി, വ്യാപാര വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് റോബർട്ട് അറക്കൽ, യുസിഎഫ് മേഖല യൂണിറ്റ് ട്രഷറർ ഷിജി അവന്നൂർ എന്നിവർ യോഗത്തിൽ ആശംസകള്‍ നേർന്നു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 23 പള്ളികളിലെ വൈദികരും വിശ്വാസികളും പരിപാടിയിൽ പങ്കെടുത്തു. വാദ്യ മേളങ്ങളുടെ അകമ്പടിയോടുള്ള റാലിയും
കോടഞ്ചേരി ടൗണിലൂടെ നടത്തി. ജോയ്സ് മുക്കുടത്തിന്റെ മാജിക് ഷോയും കോടഞ്ചേരി സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close