KERALAlocalOthers

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ നവംബർ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 61 -ാം സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ തിരുവല്ല ബിലീവേഴ്സ് കൺവൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രകാശനം ചെയ്തു.
ജനറൽ കൺവീനർ ബോബി ഏബ്രഹാം, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖൻ, ട്രഷറാർ എസ്. ഷാജഹാൻ, മുൻ പ്രസിഡന്‍റ് സാം ചെന്പകത്തിൽ, വർഗീസ് സി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് ഏബ്രഹാം, യുഡിഎഫ് ജില്ലാ ചെയർമാൻ വർ‌ഗീസ് മാമ്മൻ, പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ. ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മുതിർന്ന മാധ്യമ പ്രവർത്തകനും യൂണിയൻ മുൻ ജില്ലാ പ്രസിഡന്റുമായ സജിത് പരമേശ്വരനാണ് ലോഗോ ഡിസൈൻ ചെയ്തത്.

more news : ഹിജാബിനെ ന്യായീകരിച്ച മന്ത്രി ശിവൻകുട്ടിക്കെതിരെ രൂക്ഷ നിലപാടുമായി കത്തോലിക്കാ സഭ

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close