KERALAOtherstop news

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സുപ്രഭാതം ഫോട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത് അന്തരിച്ചു

ജൂലൈ 31ന് രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ആയിരുന്നു അപകടം.

തിരുവനന്തപുരം:വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സുപ്രഭാതം പത്രത്തിലെ ഫോട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത് (32) അന്തരിച്ചു.
ശ്രീകണ്‌ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ്. ജൂലൈ 31 ന് രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ആയിരുന്നു അപകടം. സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നാല് വര്‍ഷമായി സുപ്രഭാതത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു. മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്. 2014ല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നാണ് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ശ്രീകാന്തിന്റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍,
സുപ്രഭാതം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
ഭാര്യ : രമ്യ (കുടുംബശ്രീ താല്‍ക്കാലിക ജീവനക്കാരി), മകന്‍ അങ്കിത്. സഹോദരി : ശ്രീകുമാരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close