KERALAlocaltop news

നിമിഷപ്രിയ – റഹീം മോചനം: ചിലർക്കു മാത്രം എന്തിനീ അസ്വസ്ഥത ; ഫാ. അജി പുതിയാപറമ്പിൽ

എറണാകുളം :

അബ്ദുൾറഹീം, നിമിഷപ്രിയ : *എന്തിനീ പാഴ്ചെലവ് ???*

അബ്ദുൾറഹീമും നിമിഷപ്രിയയും കുറ്റം ചെയ്തവരല്ലേ?
ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ!!!
ഇവിടെയും ആളുകളെ വധശിക്ഷയ്ക്ക് വിധിക്കുന്നില്ലേ?
അവരോടൊന്നും തോന്നാത്ത അനുകമ്പ എന്തുകൊണ്ട് വിദേശത്തെ ജയിലുകളിൽ കഴിയുന്നവരോട് തോന്നുന്നു?

*ഇങ്ങനെ ചിന്തിക്കുന്നവരോട് ആദ്യമേ പറയട്ടെ:*

ഇവിടെ ആരും അവരുടെ തെറ്റിനെ ന്യായീകരിക്കുന്നില്ല! തെറ്റ് എപ്പോഴും തെറ്റ് തന്നെയാണ്. എന്നാൽ അവരുടെ ജീവൻ രക്ഷിക്കാൻ ആ രാജ്യത്ത് തന്നെയുള്ള നിയമത്തിൻ്റെ സാധ്യതകളാണ് അവരോട് കരുണയുള്ളവർ പ്രയോജനപ്പെടുത്തുന്നത്.

*മലയാളികൾ ഇങ്ങനെ പെരുമാറാൻ കാരണമുണ്ട്.*
ജൈവികമായി ഓരോ വ്യക്തിക്കും സ്വജീവനോട് അതിരറ്റ സ്നേഹമുണ്ട്. അവനൊരു സാമൂഹികജീവിയായതുകൊണ്ട് കാലക്രമേണ അപരനെയും ഇങ്ങനെ സ്നേഹിച്ചു തുടങ്ങും. ആദ്യം മാതാപിതാക്കളെ, സഹോദരങ്ങളെ പിന്നെ ബന്ധുക്കളെ, മിത്രങ്ങളെ. പോക പോകെ ഈ സാമൂഹിക പരിണാമം കൂടുതൽ വിശാലമാകും. സാമൂഹിക വികാസം കൂടുതൽ പ്രാപിച്ച ഒരു *ജനതയാണ് മലയാളികൾ.* അതുകൊണ്ടാണ് ഒരു കുഞ്ഞിൻ്റെ മരുന്നിനായി 18 കോടി രൂപ സമാഹരിക്കാനും ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുനെ കണ്ടെത്തുന്നതിനു വേണ്ടി ദിനരാത്രങ്ങൾ ഉറക്കൊഴിച്ച് അധ്വാനിക്കാനുമൊക്കെ മലയാളി തയ്യാറാവുന്നത്.

*അന്യനാട്ടിലുള്ളവരോട് മലയാളിക്കെന്താ ഇത്ര സ്നേഹം*?

പുറംനാട്ടിലെ മലയാളി എല്ലാ മലയാളികളുടെയും , അന്യരാജ്യത്തുള്ള ഇന്ത്യക്കാരൻ എല്ലാ ഇന്ത്യക്കാരുടെയും ബന്ധുവും മിത്രവുമാണ്. (ഒരിക്കലെങ്കിലും അന്യനാട്ടിൽ ജീവിച്ചിട്ടുള്ളവർക്ക് ഇക്കാര്യം എളുപ്പം മനസ്സിലാകും.) ഇതൊരു വൈകാരിക ബന്ധമാണ്. ഓരോ രാജ്യവും ബോധപൂർവം തങ്ങളുടെ പൗരൻമാരിൽ വളർത്തിയെടുക്കുന്ന ഒരു സ്വഭാവവുമാണ്. ‘എല്ലാ ഭാരതീയരും എൻ്റെ സഹോദരീ സഹോദരന്മാരാണ് ‘ എന്ന് സ്കൂൾ അസംബ്ലിയിൽ കുട്ടികളെക്കൊണ്ട് ആവർത്തിച്ച് പറയിപ്പിക്കുന്നത് ഇതിനാണ്.

ജയിലിൽ കഴിയുന്നവരെ ജാമ്യത്തിലോ പരോളിലോ ഇറക്കാൻ ബന്ധുമിത്രാദികൾ ശ്രമിക്കാറില്ലേ?
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ രക്ഷിക്കാൻ നിയമത്തിൻ്റെ സാധ്യതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ, ബന്ധുമിത്രങ്ങൾ അവ പ്രയോജനപ്പെടുത്താതിരിക്കുമോ? അതിനെ ആരെങ്കിലും ഒരു കുറ്റമായി കാണാറുണ്ടോ? ഇല്ലല്ലോ! നിമിഷപ്രിയയുടെയും അബ്ദുൾ റഹീമിൻ്റെയും കാര്യത്തിലും അത് മാത്രമേ നടന്നിട്ടുള്ളൂ. അത് മലയാളിയുടെ നന്മയാണ് . അതൊരു നല്ല കാര്യമല്ലേ? *എന്നിട്ടും ചിലർക്ക് മാത്രം എന്താണ് അസ്വസ്ഥത???*

ഫാ. അജി പുതിയാപറമ്പിൽ
(17-07-2025)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close