crimeKERALAlocaltop news

മലബാറിൻ്റെ ഷെർലക്ഹോംസിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ

കോഴിക്കോട് : കുറ്റാന്വേഷണ രംഗത്ത് കഴിഞ്ഞ് രണ്ട് പതിറ്റാണ്ടായി നിരവധി ക്രിമിനൽ കേസുകൾക്ക് തുമ്പുണ്ടാക്കിയ മലബാറിൻ്റെ ഷെർലക് ഹോംസ് സബ് ഇൻസ്പപെക്ടർ ഒ. മോഹൻദാസിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ . ഇന്ന് തിരുവനന്തരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് മോഹൻദാസ് പോലീസ് മെഡൽ ഏറ്റുവാങ്ങി.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തട്ടിപ്പ് മുതൽ മാലമോഷണം വരെ, കുറ്റകൃത്യം ഏതായാലും അന്വേഷകസംഘത്തിലുണ്ടാ വുന്ന പേരാണ് ഒ മോഹൻദാസ്. ജില്ലയിൽ മാത്രമല്ല, ഇന്ത്യ യിലങ്ങോളമിങ്ങോളം അമ്പേഷണത്തിനും പ്രതികളെ പിടിക്കാനും മോഹൻദാസുണ്ടാ വും. ആ മികവിനുള്ള അംഗി കാരമാണ് രാഷ്ട്രപതിയുടെ മെഡൽ .

കോഴിക്കോട് സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് എഗെയ്ൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസിലെ സബ് ഇൻസ്പെക്ടർ ഒ മോഹ ൻദാസിനാണ് സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതി യുടെ പൊലീസ് മെഡൽ ലഭിച്ചത്. 21 വർഷമായി ക്രൈം ഡിറ്റക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻദാസ് പ്രമാദമായ പല കേസുകളുടെ അന്വേഷണത്തി ലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) കേസിലെ പ്രതികളെ ഡൽഹി, ഗോവ, ഗുജറാത്ത്, ഹൈദരബാദ് എന്നിവിടങ്ങളിൽ നിന്ന് പിടികൂടാനും മുഖ്യ പങ്ക് വഹിച്ചു. എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്, മലപ്പുറം മദ്യ ദുരന്തം, കരിപ്പൂർ സ്വർണക്കട ത്ത്, മാറാട് കൂട്ടക്കൊല ഗു ഢാലോചന, ഹാദിയ കേസ്, നരിക്കാട്ടേരി സ്ഫോടനം, അസ്ലം കൊലപാതകം, തുട ങ്ങി നിരവധി കേസുകൾ അന്വേഷിച്ചു. ബംഗ്ലാദേശ് കോളനിയെ ലഹരിയിൽ നിന്നും കുറ്റകൃത്യങ്ങ ളിൽ നിന്നും മുക്ത മാക്കുന്നതിനായും പ്രവർത്തിച്ചിരുന്നു. നൂറിലധികംതവണ കേരളത്തിന് പുറത്തുപോയി കുറ്റവാളികളെ പിടിച്ച് കൊണ്ടുവന്നിട്ടുണ്ട്. സുപ്രധാന കേസുകളിൽ മറ്റു ജില്ലകളിലേക്കും സേവനം വിനിയോഗിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, ബാഡ്ജ് ഓഫ് ഓണർ. മികച്ച കുറ്റാന്വേ ഷണത്തിന് ഡിജിപിയുടെ നാല് കമൻഡേഷൻ സർട്ടിഫി ക്കറ്റുകൾ, കോയമ്പത്തൂർ ഡിഐജി യുടെ പ്രത്യേക അവാർഡ് തുടങ്ങിയവ ലഭിച്ചി ട്ടുണ്ട്. ഭാര്യ: സ്മിത. മക്കൾ: നിയത മോഹൻ, നിവേദ്യ മോ ഹൻ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close