
കായണ്ണ :
ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കായണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മല യുപി സ്കൂളും പഞ്ചായത്തിലെ ആറാം വാർഡ് ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും പൊതു ജനങ്ങൾക്ക് സന്ദേശവും നൽകി. ആറാം വാർഡ് മെമ്പർ പി കെ ഷിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എ മാരായ കെ ബാബു, രാജേഷ് ഐ ബി കാറ്റുളമല പള്ളി വികാരി ഫാ. ജോസഫ് പെണ്ണാപറമ്പിൽ എന്നിവർ സംസാരിച്ചു കാറ്റുള്ളമല യുപി സ്കൂൾ പ്രധാന അധ്യാപിക സുധി .പി പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിന് ശേഷം നിർമ്മല യുപി സ്കൂളിലെ കുട്ടികൾക്ക് ലഹരിക്ക് അടിമപ്പെടരുത് എന്ന സന്ദേശം ഉയർത്തിക്കൊണ്ടുള്ള ഫ്ലാഷ് മോബും അവതരിച്ചു.ചടങ്ങിൽ ഇജെ ഷാജു നന്ദി പറഞ്ഞു.