
കോഴിക്കോട് : മുൻസിപ്പൽ കോർപ്പറേഷനിലെ വാർഡ് 12 പാറോപ്പടി ലഹരിക്കെതിരെ കൈ കോർത്തു.
പന്ത്രണ്ടാം വാർഡ് പാറോപ്പടിയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്യാമ്പയിൻ ഭാഗമായി ഇന്ന് വൈകുന്നേരം ശ്രീരാമനന്ദാശ്രമത്തിൽ ഫ്ലോറിക്കൻ റോഡിലെ റെസിഡൻസ് അസോസിയേഷനുകളുടെ കുട്ടികൾക്കായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയും, ക്യാമ്പയിന്റെ ഭാഗമായി ചിത്രരചനാമത്സരവും സൈക്കിൾ റാലിയും നടന്നു. പരിപാടി ആരംഭിച്ചത് ലഹരിക്കെതിരെയുള്ള സ്നേഹമധുരം പങ്കുവെച്ച് കേക്ക് മുറിച്ചുകൊണ്ടാണ്. അതിനുശേഷം 40 ഓളം കുട്ടികൾ പങ്കെടുത്തുകൊണ്ടുള്ള ചിത്രരചനാ മത്സരവും സമ്മാനവിതരണവും നടന്നു. പരിപാടിയിൽ പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും സാമൂഹ്യപ്രവർത്തകരും റസിഡൻസ് ഭാരവാഹികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ശേഷം സൈക്കിൾ റാലി സംഘടിപ്പിച്ചു കുട്ടികൾക്കായുള്ള സൈക്കിൾ റാലിയും സംഘടിപ്പിച്ചു.



