KERALAlocaltop news

ലഹരി മാഫിയക്കെതിരെ പാളയം ജനമൈത്രി ജാഗ്രതാ സമിതി യോഗം ചേർന്നു.

കോഴിക്കോട് :
കസബ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പാളയത്തെ വ്യാപാരി പ്രതിനിധികളെയും,’ വിവിധ ട്രേഡ് യൂനിയൻ ചുമതല വഹിക്കുന്നവരെയും, റസിഡൻസ് ഭാരവാഹികളെയും,, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ചേർത്ത് നിർത്തിക്കൊണ്ട് ഹോട്ടൽ അളകാപുരിയിലെ ഹാളിൽ വെച്ച് ചേർന്ന യോഗം കോഴിക്കോട് കോർപ്പറേഷൻ പാളയം വാർഡ് കൗൺസിലർ  പി.കെ നാസർ ഉദ്ഘാടനം ചെയ്തു. കസബ ജനമൈത്രി ബീറ്റ് ഓഫീസർ  ബിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കോഴിക്കോട് പാളയം തറക്കൽ ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ ജില്ലാ ജനമൈത്രി കോർഡിനേറ്റർ  ഉമേഷ് നൻമണ്ട, അരുൺ ലാൽ എന്നിവർ സംസാരിച്ചു. കസബ പോലീസ് സ്റ്റേഷൻ ജനമൈത്രി ഓഫീസർ രതീഷ് പി കെ നന്ദി പറഞ്ഞു. പാളയം പ്രദേശത്തെ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്ക് പാളയം ജനമൈത്രി ജാഗ്രത സമിതി ജനമൈത്രി പോലീസിനൊപ്പം മുന്നിൽ ഉണ്ടാവുമെന്ന് യോഗത്തിൽ സംബന്ധിച്ച മുഴുവൻ അംഗങ്ങളും ഒറ്റക്കെട്ടായി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close