top news
നൃത്തായനം 2024 : എ സൗത്ത് ഇന്ത്യന്‍ ഡാന്‍സ് ടൂര്‍ നാളെ കോഴിക്കോട്ട്
ഉപാസന ഡാന്‍സ് അക്കാദമി(സിയാറ്റില്‍, വാഷിംഗ്ടണ്‍) അവതരിപ്പിക്കുന്ന നൃത്തായനം ജൂലൈ ഇരുപതിന് തുടക്കം കുറിച്ചു. കോയമ്പത്തൂര്‍, ചിദംബരം, കോഴിക്കോട്, തൃപ്പുണിത്തുറ എന്നിവിടങ്ങളിലായി പതിനഞ്ചോളം ഭരതനാട്യം നര്‍ത്തകികളാണ് നൃത്തായനത്തിന്റെ ഭാഗമാകുന്നത്. ജൂലൈ 26 ന് അഴകൊടിദേവീക്ഷേത്രത്തിലും 27 തൃപ്പൂണിത്തുറയിലുമാണ് ഇനി പരിപാടികള്‍ ഉള്ളത്.
വ്യത്യസ്തമായ കഥകളും, ആഖ്യാന ശൈലിയുമായി നൃത്തായനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നു. പരമ്പരാഗത ഭരതനാട്യയിനങ്ങളോടൊടപ്പം, പുതുതായി രചിച്ചു ചിട്ടപ്പെടുത്തിയ, ശരഭേശ്വരന്‍, സാംസണ്‍, സലോമി, ഡെസ്ഡിമോണ (ഒഥല്ലോ), അഭിരാമി ദേവി, ഗുരുവായൂരപ്പന്‍ ,ഊരുഭംഗം, അയ്യപ്പന്‍ എന്നിവയും അവതരിപ്പിക്കുമെന്നു ഉപാസനയുടെ ക്രീയേറ്റീവ് ഡിറക്ടറും നര്‍ത്തകിയുമായ ലീസ മാത്യു പറഞ്ഞു. ഇതില്‍ അഭിരാമി ദേവി, ഗുരുവായൂരപ്പന്‍ എന്നിവ ലീസയുടെ ഗുരുവായ ശ്രീമതി സുചിത്ര വിശ്വേശ്വരന്റെ രചനകളാണ്. ഇവകൂടാതെ മദര്‍ മേരി, റാണി ലക്ഷ്മി ഭായ് എന്നിവയും ലീസയുടെ ഭരതനാട്യം രചനകളില്‍ പെടും.
തൊണ്ണൂറു ശതമാനത്തിലധികവും കുട്ടികള്‍ എട്ടു വര്‍ഷത്തിലധികമായി ഉപാസനയില്‍ നൃത്തം അഭ്യസിക്കുന്നവരും അരങ്ങേറ്റം കഴിഞ്ഞവരുമാണ്. കുട്ടികളിലെ സര്‍ഗ്ഗാത്മകതയെപരിപോഷിപ്പിക്കുന്നതോടൊപ്പം തന്നെ കലയെ അടുത്തറിയാനും ജീവിതകാലം മുഴുവനും മറ്റു അഭിരുചികളുടെ കൂടെ കൊണ്ട് നടക്കാനും എങ്ങനെ സാധിക്കുമെന്ന് മൈക്രോസോഫ്ട് സീനിയര്‍ എഞ്ചിനീയറിംഗ് മാനേജര്‍ കൂടിയായ ലീസ പഠിപ്പിക്കുന്നു. ഇത് കൂടാതെ സിനിമ നാടക മേഖലയിലും ലീസ തന്റെ വ്യക്തി മുദ്ര പഠിപ്പിച്ചിട്ടുണ്ട്.
2021-ല്‍ എഴുതി സംവിധാനം ചെയ്ത, പുരസ്‌കാരങ്ങള്‍ വാങ്ങിയ കെയ്ജ്ഡ് എന്ന ഹ്രസ്വചിത്രവും, 2024 ഇല്‍ സീ മ്യൂസിക് റിലീസ് ചെയ്ത ഐതിഹ്യമാലയും നവരസങ്ങളും കോര്‍ത്തിണക്കിയ നവരസമാലയും, 2019-ല്‍ രചിച്ച മുദ്രംഗുലീയം എന്ന നാടകവും ലീസയുടെ സര്‍ഗ്ഗവൈഭവത്തിനുദാഹരണങ്ങളാണ്.
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും അധികം അവതരിപ്പിച്ചിട്ടില്ലാത്ത കഥകളെ രംഗത്ത് അവതരിപ്പിക്കുവാന്‍ ലീസ മാതൃകയാക്കുന്നത് ഗുരു സുചിത്ര വിശ്വേശ്വരനെയാണ്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
എം. ടി. യുടെ രണ്ടാമൂഴവും, വയലാറിന്റെ രാവണപുത്രിയും, നാരായണീയം 40 ദശകങ്ങളുമൊക്കെ സുചിത്രയുടെ മോഹിനിയാട്ടത്തിലുള്ള ഏതാനും സംഭാവനകള്‍ മാത്രം. തന്റെ ശിഷ്യരും ഇതേ സര്‍ഗ്ഗാത്മക പാതപി ന്തുടരുമെന്നു സുചിത്രയും, ലീസയും ഉറച്ചു വിശ്വസിക്കുന്നു.