കോഴിക്കോട് : കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ എസ് ഐ സി.പി. വിചിത്രൻ (54) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് 10 20 നോടെ KL 11 BS 6623 സ്കൂട്ടറിൽ പന്തീരാങ്കാവിലെ വീട്ടിലേക്ക് പോകവെ മൂരിയാട് പാലത്തിൽ വച്ച് അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ മിംസ് ആശുപത്രിയിൽ എത്തിചെങ്കിലും ശനിയാഴ്ച്ച പുലർച്ചെ 4.45നോടെ മരണപ്പെട്ടു. സംസ്ക്കാരം പിന്നീട്.