
കൂരാച്ചുണ്ട് (കോഴിക്കോട്): രാഷ്ട്രദീപിക ലിമിറ്റഡ് മുന്‍ മാനേജിംഗ് ഡയറക്ടറും താമരശേരി രൂപത പ്രൊക്യുറേറ്ററുമായ ഫാ. ബെന്നി (ജോർജ്) മുണ്ടനാട്ടിൻ്റെ അമ്മയും പരേതനായ മുണ്ടനാട്ട് പുന്നൂസിന്റെറ (കുഞ്ഞേട്ടന്‍) ഭാര്യയുമായ റോസമ്മ (ചിന്നമ്മ-86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച്ച (27-06-2025) രാവിലെ 10 ന് വസതിയില്‍ നടക്കുന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കുശേഷം കൂരാച്ചുണ്ട് സെന്റ്് തോമസ് ഫൊറോനാ പള്ളിയില്‍. മറ്റുമക്കള്‍: ഏലിയാമ്മ (കൂരാച്ചുണ്ട്), സിസ്റ്റര്‍ ഡീന (പ്രസന്റേഷന്‍ കോണ്‍വെന്റ്് – കോഴിക്കോട്), ബീന (കുപ്പായക്കോട്), സിസ്റ്റര്‍ റ്റീന (എംഎസ്എംഐ കോണ്‍വെന്റ് -കോഴിക്കോട്), സിലി (അയര്‍കുന്നം), സിബി (മാനേജിംഗ് ഡയറക്ടര്‍, എയ്ഞ്ചല്‍ ക്രിയേഷന്‍സ്, എറണാകുളം). മരുമക്കള്‍: ജോസഫ് കണിയറാകത്ത് (കൂരാച്ചുണ്ട്), ജെയിംസ് പിണക്കാട്ട് (കുപ്പായക്കോട്), ജോബി ഇടയാലില്‍ (അയര്‍കുന്നം), കൊച്ചുറാണി കണ്ടത്തിന്‍കര (ഊരകം).