
കോഴിക്കോട് : ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സുധീര മെമ്മോറിയല്‍ അവാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിന്‍ ഫൗണ്ടര്‍ ഡയറക്ടറും അശോക ഫെല്ലോയുമായ ഡോ. സുരേഷ്‌കുമാറിന് മെഡിക്കല്‍ കോളജ് ഐ.പി.എം ഹാളില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ സമ്മാനിച്ചു. പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററിന്റെ പ്രവര്‍ത്തനം സ്വന്തം കര്‍ത്തവ്യമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന ഡോ. സുരേഷിന് ലഭിച്ച അവാര്‍ഡ് പാലിയേറ്റീവിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒയിസ്‌ക സൗത്ത് ഇന്ത്യ ചാപ്റ്റര്‍ സെക്രട്ടറി ജനറല്‍ അരവിന്ദ്ബാബുവിന്റെ സഹധര്‍മ്മണി സുധീരയുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ് 50,001 രൂപയും ആദരഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഐ.പി.എം ന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അറിവ് കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനും സഹകരണത്തില്‍ പങ്കാളിയാക്കാനും ഓയിസ്‌കയ്ക്ക് ഇനിയും സാധിക്കട്ടെ എന്ന് മറുപടി പ്രസംഗത്തില്‍ ഡോ. സുരേഷ് പറഞ്ഞു.
ഒയിസ്‌ക ജില്ലാ പ്രസിഡണ്ട് ഫിലിപ് കെ. ആന്റണി അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു, പി. പി. സി. എസ് സെക്രട്ടറി സത്യപാലന്‍, റിട്ട. അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസര്‍ എം. സി. ദാസ്, സി. സതീഷ് കുമാര്‍,ഒയിസ്‌ക ജില്ലാ പ്രസിഡണ്ട് ഫിലിപ് കെ. ആന്റണി, സംസാരിച്ചു.സൗത്ത് ഇന്ത്യ ചാപ്റ്റര്‍ മെമ്പര്‍ പി.വി.അനൂപ് കുമാര്‍ സ്വാഗതവും ജില്ലാ കമ്മിറ്റി സെക്രട്ടറി ജി.കെ.വേണു നന്ദിയും പറഞ്ഞു.
പടം. ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സുധീര മെമ്മോറിയല്‍ അവാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിന്‍ ഫൗണ്ടര്‍ ഡയറക്ടറും അശോക ഫെല്ലോയുമായ ഡോ. സുരേഷ്‌കുമാറിന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ സമ്മാനിക്കുന്നു.