HealthKERALAlocalOtherstop news

ഒയിസ്കയുടെ സുധീര മെമ്മോറിയൽ അവാർഡ് ഡോ റോഷൻ ബിജിലിക്ക്

കോഴിക്കോട് :

ഒയിസ്കയുടെ സുധീര മെമ്മോറിയൽ അവാർഡ് ഡോ റോഷൻ ബിജിലിക്ക്. ഭിന്നശേഷിക്ഷേമരംഗത്തും, ബോധവത്കരണരംഗത്തും അഭിമാനഹാർഹമായ സേവനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ കോംപോൺസൈറ്റിവ് റീജിയണൽ സെന്റർ കേരളയുടെ[CRC] ഡയറക്ടർ ആയി പ്രവർത്തിച്ചുവരുന്നു ഡോ കെ ൻ റോഷൻ ബിജിലിക്ക് സമ്മാനിക്കും.

25000 രൂപായും പ്രശസ്ധിപത്രവു ആടങ്ങുനതാണ് അവാർഡ്

കോഴിക്കോട് ചേവായൂരിൽ ഉള്ള CRC ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തിരുവന്തപുരം ഡിഫറെൻറ് ആർട്സ് സെന്ററിൽ എക്യുക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് മാർച്ച് 28ന് ശനിയാഴ്ച വൈകിട്ടു 5മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

അവാർഡ് ജ്ഞേതാവിന്റെ കൂടുതൽ വിവരങ്ങൾ താഴേ കൊടുക്കുന്നു.

കോഴിക്കോട് സ്വദേശിയായ ഡോ. റോഷൻ ബിജ്‌ലി കെ. എൻ,ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് നിന്ന്എം.ബി.ബി.എസ്. ബിരുദം നേടി. തുടർന്ന് ബിഹേവിയറൽ മെഡിസിൻ& റിഹാബിലിറ്റേഷൻ മേഖലയിൽ പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കി എം.ഫിൽ, പി.എച്ച്.ഡി ബിരുദങ്ങളും നേടി. മെഡിക്കൽ ഡോക്ടറായ ഇദ്ദേഹം, കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ഭിന്നശേഷി മേഖലയിൽ പ്രവർത്തിച്ചുവരുന്നു. ഭിന്നശേഷിയും കമ്മ്യൂണിറ്റി മാനസികാരോഗ്യവും സംബന്ധിച്ച ഗവേഷണങ്ങൾക്ക് ദേശീയ അവാർഡുകൾ നേടിയിട്ടുള്ള ഗവേഷകനാണ്. ഭിന്നശേഷിയെക്കുറിച്ച് ജനപ്രിയ ദൃശ്യ–അച്ചടി മാധ്യമങ്ങളിലും സ്ഥിരമായി സംഭാവനകൾ നൽകുന്നു. മുൻപ്, കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ റീജണൽ ഡയറക്ടറായും പിന്നീട് ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, കേരള സംസ്ഥാന ഭിന്നശേഷി നയം രൂപീകരിക്കുന്നതിലും രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ കേരള സംസ്ഥാന ഭിന്നശേഷി സെൻസസ്തയ്യാറാക്കുന്നതിലും, സംസ്ഥാന സർക്കാർ കമ്മിറ്റി കൺവീനറായി, നിർണായക പങ്കുവഹിച്ചു. കേരള സർക്കാർ IMHANS ന്റെ റിസർച്ച് ഓഫീസർ ആയും, കോഴിക്കോട് മെഡിക്കൽ കോളേജ് Psychiatry ഡിപ്പാർട്മെന്റ് ഇൽ ലെക്ചർർ ആയും പ്രവർത്തിച്ചു. തന്റെകാലയളവിൽ ഭിന്നശേഷിക്ഷേമ കോർപ്പറേഷനെ ദേശീയ അംഗീകാരം നേടുന്ന സ്ഥാപനമാക്കി മാറ്റി. ഒരു ദശകത്തിലധികം കാലം ഇൻഡ്യാവിഷൻ ചാനലിലെ “ആരോഗ്യവിചാരം” എന്ന മലയാള ടെലിവിഷൻ ആരോഗ്യപരിപാടിയുടെ ഡയറക്ടറും ആങ്കറുമായിരുന്ന അദ്ദേഹം, ഈ പരിപാടിയിലൂടെ ദേശീയവും സംസ്ഥാനതലത്തിലുമായി ഒരു dozen ഇൽ അധികം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി അംഗീകാരം, തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ്, കേശവദേവ് ട്രസ്റ്റ് അവാർഡ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ അവാർഡുകൾ തുടങ്ങിയവ ഇതിൽ പെടുന്നു. സ്കൂൾ–കോളേജ് യുവജനോത്സവങ്ങളിലും കേരള സംസ്ഥാന ഇന്റർ മെഡിക്കോസ് കലോത്സവങ്ങളിലും കലാപ്രതിഭയായിരുന്ന അദ്ദേഹം, ‘ഒരു വടക്കൻ വീരഗാഥ’ ഉൾപ്പെടെ ഒരു ഡസനോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ‘സർഗം’ എന്ന സിനിമയിലെ ‘കുട്ടൻ തമ്പുരാൻ’ എന്ന കഥാപാത്രാവതരണത്തിന് ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. കലാരംഗത്ത് സജീവമായിരുന്നു ഇദ്ദേഹം, മോണോ ആക്ട്, മിമിക്രി, പ്രസംഗം തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാനതല സ്കൂൾ കോളേജ് കലാ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഇന്റർ മെഡിക്കൽ ആർട്സ് ഫെസ്റ്റിവലിൽ തുടർച്ചയായി കലാപ്രതിയായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഉപസമിതികളിൽ സംസ്ഥാനതല ഭാരവാഹിയായും വിവിധ സ്വയംഭരണ കോളേജുകളുടെ അക്കാദമിക് കൗൺസിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചുവരുന്നു. നിലവിൽ കേന്ദ്ര സാമൂഹ്യനീതി–ശക്തീകരണ മന്ത്രാലയത്തിന്റെ (MSJE) കീഴിലുള്ള കേരളത്തിലെ ഭിന്നശേഷി വ്യക്തികൾക്കായുള്ള കോമ്പോസിറ്റ് റീജിയണൽ സെന്റർ കേരള യുടെ (CRC) ഡയറക്ടറായി പ്രവർത്തിച്ചുവരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലെ സി.ആർസി ഇന്ത്യയിലെ തന്നെ മികച്ച സിആർസികളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. സി ആർ സി മേഘാലയ ഡയറക്ടറുടെ അധിക ചുമതലയും വഹിച്ചിരുന്നു. ഭിന്നശേഷി ക്ഷേമരംഗത്തും ബോധവൽക്കരണ രംഗത്തും നിരന്തരമായ പരിശ്രമങ്ങൾ നടത്തിവരുന്നു. ഇന്ത്യൻ സൈൻ ലാംഗ്വേജിന്റെ പ്രചാരണത്തിന് സി ആർ സി നടത്തിയ ശ്രമങ്ങൾക്ക് ഇന്ത്യ ബുക്ക് റെക്കോർഡ്സ്, ഏഷ്യാ ബുക്ക് റെക്കോർഡ്സ്, തുടങ്ങിയവയുടെ അംഗീകാരം ലഭിച്ചു. ഡോ കവിത ജോസ് ആണ് ഭാര്യ റോഹൻ, റോണിത്, റെയ്സ എന്നിവരാണ് മക്കൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close