വൈത്തിരി : വൈത്തിരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ നാരങ്ങാക്കുന്നിൽ ജനകീയ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4 ന് ഞായറാഴ്ച്ച രാവിലെ ഒൻപത് മുതൽ വൈത്തിരി ഗവ. ഹൈസ്കൂളിലാണ് വാർഡിലെ മുഴുവൻ കുടുംബങ്ങളേയും പങ്കെടുപ്പിച്ച് ഓണം ആഘോഷിക്കുന്നത്. ആവേശകരമായ വടം വലി , കസേരകളി, സ്പൂൺ ആന്റ് ലെമൺ, മിഠായി പെറുക്കൽ, ചാക്ക് റെയ്സ്, സുന്ദരന്‍ മീശ വയ്ക്കൽ, സുന്ദരിയ്ക്ക് പൊട്ടുതൊടൽ, തവള ചാട്ടം, വൺ വിക്കറ്റ്, ഷൂട്ടൗട്ട്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി മത്സരങ്ങളും , തുടർന്ന് വാർഡ് അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടാവും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷ പരിപാടികൾ സമാപിക്കും. വാർഡ് മെമ്പർ കെ.കെ. തോമസിന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണത്തെ ഓണാഘോഷങ്ങൾ .
Related Articles
Check Also
Close-
രഹസ്യാന്വേഷണ വിഭാഗത്തില്‍ സീനിയേഴ്സിനെ ‘വെട്ടും’ !
March 13, 2023