
തിരുവമ്പാടി : അലൈൻസ് ക്ലബ്ബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും കളികളുമായി ഓണം ഫാമിലി മീറ്റ് സംഘടിപ്പിച്ചു.
തിരുവമ്പാടി അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന കൃഷിവകുപ്പിന്റെ ക്ഷോണി അവാർഡ് ജേതാവായ പുരയിടത്തിൽ പിജെ തോമസിനെയും യുവകർഷക അവാർഡ് ജേതാവായ സിജോ ജോസ് കണ്ടെത്തുംതൊടുകയിലിനെയും ആദരിച്ചു.
ചടങ്ങിൽ തിരുവമ്പാടി അലൈൻസ് ക്ലബ് പ്രസിഡന്റ് അമൽ T ജെയിംസ് അധ്യക്ഷനായിരുന്നു. അലൈൻസ് ഡിസ്ട്രിക്ട് മെർലോ ചെയർമാൻ കെ ടി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു.പ്രോഗ്രാം ഡയറക്ടർ ജോജോ കാഞ്ഞിരക്കാടൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അലൈൻസ് ക്ലബ് സെക്രട്ടറി ജെഫ്രിൻ ജോസ് നന്ദി പറഞ്ഞു. ട്രഷറർ ബോണി ജേക്കബ് അഴകത്ത്, വനിതാ വിങ്ങ് പ്രസിഡന്റ് ജസീ സണ്ണി എന്നിവർ ആശംസകൾ അറിയിച്ചു.




