
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ബാംഗ്ളൂർ ചാപ്റ്ററിന്റെ ഈ വർഷത്തെ സംഗമം മാർച്ച് ഒന്നിന് ശനിയാഴ്ച്ച ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കും. വൈകിട്ട് നാല് മണിയ്ക്ക് ചേരുന്ന പൊതു സമ്മേളനത്തിൽ ദേവഗിരി പൂർവ വിദ്യാത്ഥിയും മാധ്യമ ഇൻഫ്ളുവൻസറുമായ വിനോദ് നാരായണൻ മുഖ്യാതിഥിതിയാകും. കോളേജ് അലുംനി അസോസിയേഷൻ പ്രസിഡൻറ് അഡ്വ. മാത്യു കട്ടിക്കാന, വൈസ് പ്രിൻസിപ്പൽ ഡോ. ഫാ. സുനിൽ ജോസ്, കോളേജിലെ അധ്യാപകർ എന്നിവരും പങ്കെടുക്കും. ബാംഗ്ളൂർ താമസമാക്കിയ കോളേജിലെ ഇരുന്നോറോളം പൂർവ വിദ്യാർത്ഥികൾ കുടുംബസമേതം സംഗമത്തിന് എത്തുമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ മുൻ പ്രിൻസിപ്പൽ ഫാ.ജോസഫ് വയലിൽ, പ്രൊഫ. ജെ. ഇസഡ് രവി, പ്രൊഫ. എം.കെ ബേബി, പ്രൊഫ. വിൽസൺ റോക്കി, ഒളിമ്പ്യൻ നോഹ നിർമ്മൽ ടോം എന്നിവരെ ആദരിക്കും.