
തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്ക് പകിട്ടു പകരാന്‍ രുചി സമൃദ്ധമായ ഓണസദ്യ ഒരുക്കി ഓ ബൈ താമരയിലെ ഓ കഫെ റെസ്റ്റോറന്റ്. 27 വിഭവങ്ങളടങ്ങിയ ഓണസദ്യ വീട്ടിലേക്കെത്തിച്ചു നല്‍കും. ഓര്‍ഡര്‍ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ഓണസദ്യാ ബോക്സുകള്‍ വീടുകളിലെത്തിച്ചു നല്‍കും. കൂടാതെ ആവശ്യമെങ്കില്‍ ആളുകളുടെ ഇഷ്ടാനുസരണം വിഭവങ്ങള്‍ ഉള്‍പ്പെടുത്തുവാനും സാധിക്കും. പായസസങ്ങളും ലിറ്റര്‍ പായ്ക്കുകളില്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. 2021 ഓഗസ്റ്റ് 20 മുതല്‍ ഓഗസ്റ്റ് 22 വരെ 11.30 മുതല്‍ രണ്ടു വരെ ഹോം ഡെലിവറിയും 12 മുതല്‍ മൂന്നു വരെ ഓ കഫെയില്‍ ഓണ വിരുന്നും ലഭ്യമാകും.