KERALAlocalPoliticstop news

മുതിർന്ന കോൺഗ്രസ് നേതാവ് പി. പി തങ്കച്ചൻ അന്തരിച്ചു

എറണാകുളം :

ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുഡിഎഫ് മുൻ കൺവീനർ പി പി തങ്കച്ചൻ അന്തരിച്ചു. രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 13 വർഷം യുഡിഎഫ് കൺവീനറായിരുന്നു അദ്ദേഹം. കെപിസിസി മുൻ പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചു. 1995 ൽ ആന്റണി മന്ത്രി സഭയിൽ അദ്ദേഹം.കൃഷി മന്ത്രിയായി. 1991 മുതൽ 1995 വരെ നിയമസഭാ സ്പീക്കർ ആയിരുന്നു. വൈകിട്ട് നാലരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ആരോഗ്യനില അൽപം മെച്ചപ്പെട്ടതോടെ വെന്‍റിലേറ്റർ പിന്തുണ മാറ്റിയതായി രാജഗിരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ ഇന്ന് ഉച്ചയോടെ രോഗം മൂർഛിക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close