കോഴിക്കോട്: പറോപ്പടി സെൻ്റ്. ആൻ്റണീസ് ഫൊറോന ദേവാലയത്തിൽ സ്ഥാപിച്ച ലിഫ്റ്റ് സംവിധാനം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആശീർവദിച്ചു. രോഗികൾ, വൃദ്ധർ തുടങ്ങിയവർക്ക് ബുദ്ധിമുട്ടില്ലാതെ ഒന്നാംനിലയിലെ ദേവാലയത്തിൽ പ്രവേശിക്കുന്നതിനും, അന്ത്യകർമങ്ങൾക്കായി പരേതരുടെ ഭൗതീകശരീരം ദേവാലയത്തിൽ എത്തിക്കുന്നതിനുമാണ് ജൂബിലി വർഷത്തിൽ ഇടവകാംഗങ്ങൾ ലിഫ്റ്റ് സംവിധാനം ഒരുക്കിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഫൊറോന വികാരി ഫാ. ജോസ് വടക്കേടം അധ്യക്ഷത വഹിച്ചു. അസി .വികാരി ഫാ. നിഖിൽ തോമസ്, പാരിഷ് സെക്രട്ടറി തോമസ് പുലിക്കോട്ടിൽ, ആക്ടിങ്ങ് ട്രസ്റ്റി ബാബു ചെറിയാൻ , സഹട്രസ്റ്റിമാരായ ബേബി മുണ്ടത്താനത്ത് , ബാബു സെബാസ്റ്റ്യൻ കരിപ്പാപറമ്പിൽ, ബിജു വടകരയിൽ , മുൻ ട്രസ്റ്റിമാരായ ബാബു മരുതോലിൽ , സെബാസ്റ്റ്യൻ കാവിൽ പുരയിടം, ജോസ് മാടപ്പാട്ട്, ജോർജ് വട്ടുകളം, അബ്രഹാം ചൂരപ്പൊയ്കയിൽ, , ദേവാലയ ശുശ്രൂഷി വിക്രം എട്ടിയിൽ തുടങ്ങിയവർ സംബന്ധിച്ചു.
Related Articles
Check Also
Close-
മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു
October 7, 2020