ന്യുഡല്‍ഹി: സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു .പെട്രോളിന് 35 പൈസയും , ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂടിയത്. ഇന്ധനവില കൂടിയതോടെ ആവശ്യ സാധനങ്ങളുടെയെല്ലാം വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് . അന്താരാഷ്ട്ര വിപണിയില്‍ വില കൂടുന്നതു കൊണ്ടാണ് ഇന്ത്യയില്‍ വില കൂടുന്നത് എന്ന പതിവ് പല്ലവി വിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതുകൊണ്ടാണ് വില വര്‍ദ്ധനവ് എന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം . 10 ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് വില വര്‍ദ്ധിപ്പിക്കുന്നത് . ഇതോടെ തിരുവന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 109 രൂപയും 51 പൈസയും ഡീസല്‍ ലിറ്ററിന് 103 രൂപയും 15 പൈസയുമായി . എറണാകുളത്ത് പെട്രോള്‌ന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് വില